ബോണക്കാട് വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ലത്തീന്‍സഭ; സമരം ശക്തമാക്കും
തിരുവനന്തപുരം: ബോണക്കാട് കുരിശുമല തീര്‍ഥാടനവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിച്ച് ലത്തീന്‍ സഭ. കുരിശു തകര്‍ത്ത വര്‍ഗീയ ശക്തികള്‍ക്ക് സര്‍ക്കാര്‍ കുടപിടിക്കുകയാണെന്ന് കുറ്റപ്പെടുത്തുന്ന ഇടയലേഖനം നെയ്യാറ്റിന്‍കര രൂപതയിലെ പള്ളികളില്‍ വായിച്ചു.
പൊലിസിന്റേത് ഏകപക്ഷീയമായ നടപടിയാണെന്നും കേരളം ഇതുവരെ കാണാത്ത നരനായാട്ടാണ് നടത്തിയതെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തുന്നു.
ബോണക്കാട് കുരിശുമല തീര്‍ത്ഥാടന വിഷയത്തില്‍ നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത സമരം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. ഉപാധികളൊന്നുമില്ലാതെ, തീര്‍ത്ഥാടനത്തിന് അനുമതി ലഭിക്കും വരെ സമരം തുടരുമെന്നാണ് പ്രഖ്യാപനം. കൂടാതെ കഴിഞ്ഞ ദിവസം നടന്ന ലാത്തിച്ചാര്‍ജില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നും പൊലിസുകാര്‍ക്കെതിരെ നടപടി വേണമെന്നും സഭ ആവശ്യപ്പെടുന്നുണ്ട്.
നെയ്യാറ്റിന്‍കര ബിഷപ്പ് ഹൗസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനത്തില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ചൊവ്വാഴ്ച്ച ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസെപാക്യത്തിന്റെ നേതൃത്യത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ചും ഉപവാസവും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."