വാര് റൂം ഒരുക്കി എസ്.പിയുടെ ഹൈടെക് പ്രചാരണം
ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ വീണ്ടും അധികാരത്തിലേറാനുള്ള സര്‍വ തന്ത്രങ്ങളും പയറ്റുകയാണ് സമാജ് വാദി പാര്‍ട്ടിയും മുഖ്യമന്ത്രി അഖിലേഷ് യാദവും. പ്രചാരണം പൂര്‍ണമായും ഹൈടെക്കായതോടെ ഇതിനുള്ള വാര് റൂമും പാര്‍ട്ടി ആസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും ഈ വാര് റൂം കണ്ണും കാതും തുറന്നിരിക്കുകയാണ്.
സംസ്ഥാനത്തെ ഓരോ രാഷ്ട്രീയ നീക്കുപോക്കുകളും എന്താണെന്ന് തിരിച്ചറിയുന്നതിനുള്ള നടപടികളാണ് പാര്‍ട്ടി ഒരുക്കിയ വാര് റൂമിലെ സായുധരായ സാങ്കേതിക വിദഗ്ധര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.
മുഖ്യമന്ത്രി അഖിലേഷ് യാദവ് തന്നെയാണ് ഹൈ ടെക് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. എസ്.പിയുടെ പ്രചാരണം 360 ഡിഗ്രി തീവ്രതയിലാണെന്നും എല്ലാവരുടെയും അടുത്തേക്ക് പ്രചാരണം എത്തിക്കുന്ന തന്ത്രമാണ് എടുത്തുകൊണ്ടിരിക്കുന്നതെന്നും പ്രചാരണ ഓഫിസിന്റെ ചുമതലക്കാരനായ ജ്ഞാനേശ്വര്‍ മിശ്ര പറഞ്ഞു.
താങ്കള്‍ എന്താണ് പറയുന്നത് എന്ന ടാഗ്ലൈന് മുന്നോട്ടുവച്ചാണ് പ്രചാരണം നടത്തുന്നത്. സര്‍ക്കാരിനെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമാണ് ഇതുവഴി സ്വരൂപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈടെക് പ്രചാരണത്തിന്റെ വാര് റൂം നാലായി വിഭജിച്ചിട്ടുണ്ട്. ഈ ഓരോ ഓഫിസിനും പ്രത്യേകം ചുമതലക്കാരുമുണ്ട്.
ഓരോ ഓഫീസുകളും തെരഞ്ഞെടുപ്പ് പ്രചാരണം നിരീക്ഷിക്കുകയും ഗവേഷണം നടത്തുകയും ഡിജിറ്റല്‍ പ്രചാരണം നടത്തുകയും ചെയ്യും. ഇതിനെല്ലാം കഴിവുള്ള പരിചയ സമ്പന്നരായ പ്രവര്‍ത്തകരാണ് ഓഫിസിലുള്ളതെന്ന് സമാജ് വാദി നേതാക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."