വര്‍ഗീയ പ്രചാരണം: ബി.ജെ.പിയ്ക്കെതിരേ കോണ്‍ഗ്രസ് തെര.കമ്മിഷനില്‍ പരാതി നല്കി
ലഖ്നോ: തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലും നേതാക്കളും അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുമെന്ന് ആവര്ത്തിക്കുന്നതിനെതിരേ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കുന്നു. പ്രകടന പത്രികയില്‍ പ്രത്യേക പരാമര്‍ശമാണ് രാമക്ഷേത്രം നിര്‍മിക്കുകയെന്നത്.
കൂടാതെ ബി.ജെ.പി നേതാക്കളായ കേശവ് പ്രസാദ് മൗര്യയും സുബ്രഹ്മണ്യം സ്വാമിയും നടത്തിയ പരാമര്‍ശങ്ങളും തെരഞ്ഞെടുപ്പു കമ്മിഷന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.
വര്‍ഗീയത, മതം, ജാതി എന്നിവ ഉയര്‍ത്തി ഒരു കാരണവശാലും തെരഞ്ഞെടുപ്പ് പ്രചാരണം നടത്തരുതെന്ന് തെരഞ്ഞെടുപ്പു കമ്മിഷന് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് അവഗണിച്ചാണ് ബി.ജെ.പി നേതാക്കള്‍ പ്രചാരണം നടത്തുന്നത്.
കേശവ് പ്രസാദ് മൗര്യയും സുബ്രഹ്മണ്യം സ്വാമിയും തെരഞ്ഞടുപ്പ് ചട്ടം ലംഘിച്ചുവെന്ന് കാണിച്ച് കോണ്‍ഗ്രസ് മനുഷ്യാവകാശ കമ്മിഷന് വിഭാഗം സെക്രട്ടറി കെ.സി മിത്തലാണ് തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിച്ചത്.
രാമക്ഷേത്രം ഉയര്‍ത്തിക്കാട്ടി ഭിന്നിച്ചുപോകാവുന്ന വോട്ടുകള്‍ ഏകോപിപ്പിക്കുകയെന്ന ഗൂഢനീക്കമാണ് ബി.ജെ.പി നടത്തുന്നതെന്ന് നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."