HOME
DETAILS
MAL
സഊദിയില്‍ സഹോദരിമാര്‍ക്ക് മൊബൈല്‍ ഭക്ഷ്യശാല നടത്താന്‍ അനുമതി
backup
February 02 2017 | 19:02 PM
റിയാദ്: സഊദിയിലെ മൂന്നുസഹോദരിമാര്ക്ക് ജിദ്ദ മുനിസിപ്പാലിറ്റി വാഹനത്തില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷ്യശാല നടത്താന്‍ അനുമതി നല്കി. റാബിഗില്‍ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലുള്ള ജുമാന് സൂക്കിലാണ് ഇവരുടെ ഭക്ഷ്യശാല.
മഷേല്‍, ഹനാന്, അമാല്‍ എന്നീ സഹോദരിമാര്‍ക്കാണ് ഭക്ഷ്യശാലയ്ക്കുള്ള അനുമതി ലഭിച്ചത്. മഷേല്‍ ഇന്റീരിയര്‍ ഡെക്കറേഷന് വിദഗ്ധയും, ഹനാന് നഴ്സിങ് രംഗത്തുമാണ്. അമാല്‍ വീട്ടമ്മയാണ്. സഊദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാര്‍, സ്വകാര്യഏജന്‍സികളും, ഫുഡ് കോര്ട്ടുകളുമടക്കം 34ഓളം സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടപ്പാക്കുന്ന സൂക്കിന്റെ ആദ്യഘട്ടം വന്‍വിജയമായിരുന്നു. 8000ത്തോളം സന്ദര്‍ശകരാണ് പരിപാടിയില്‍ പങ്കെടുത്തത്. പരിപാടിയുടെ ഭാഗമായി 24 പുതിയ ഭക്ഷ്യശാലകള്ക്കുകൂടി അനുമതി നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."