HOME
DETAILS

ഗഡ്യേ...ഇതാണ് നുമ്മ പറഞ്ഞ കലോത്സവം

  
backup
January 07 2018 | 13:01 PM

%e0%b4%97%e0%b4%a1%e0%b5%8d%e0%b4%af%e0%b5%87-%e0%b4%87%e0%b4%a4%e0%b4%be%e0%b4%a3%e0%b5%8d-%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae-%e0%b4%aa%e0%b4%b1%e0%b4%9e%e0%b5%8d%e0%b4%9e-%e0%b4%95

 

തൃശൂര്‍: ശക്തന്റെ നാട്ടില്‍ കൊടി ഉയര്‍ന്ന അന്‍പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടുനാള്‍ പിന്നിടുമ്പോള്‍ കലാസ്‌നേഹികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ രക്ഷിതാക്കളും വിദ്യാര്‍ഥികളും ഒന്നടങ്കം പറയുന്നതിങ്ങനേയാണ്. തൃശൂര്‍ക്കാരുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഗഡ്യേ....ഇതാണ് നുമ്മ പറഞ്ഞ കലോത്സവം.

കൗമാരകലോത്സവത്തെ നിയന്ത്രിച്ചിരുന്ന പിന്നാമ്പുറ മാഫിയ സംഘങ്ങളെ പടിക്കുപുറത്താക്കിയ കലോത്സവമെന്ന നിലയിലാണ് ഈ കലോത്സവത്തെ കലാസ്വാദകര്‍ വിലയിരുത്തുന്നത്.

കലോത്സവത്തിലെ മത്സരങ്ങള്‍ കുട്ടികള്‍ തമ്മിലാണെങ്കിലും സ്‌റ്റേജിന് പുറകില്‍ വിധികര്‍ത്താക്കളുടേയും ഇടനിലക്കാരും രക്ഷിതാക്കളും തമ്മിലുള്ള അവിശുദ്ധ ബന്ധങ്ങളുടേയും സാമ്പത്തിക ഇടപാടുകളുടെ ചീഞ്ഞുനാറുന്ന കഥകള്‍ കലോത്സവങ്ങളുടെ നിറംകെടുത്തുകയും, കഴിവുണ്ടായിട്ടും സാമ്പത്തിക താല്‍പ്പര്യങ്ങളുടേയും അവിഹിത ഇടപെടലുകളുടേയും മുന്നില്‍ പകച്ചുനിന്നിരുന്ന സാധാരണക്കാരായ മത്സരാര്‍ത്ഥികളുടെ കണ്ണുനീര്‍ ഇനി കലോത്സവവേദികളെ ശാപഭൂമിയാക്കുകയുമില്ല.

കാരണം ഇത്തരം നെറികേടുകളെ പഴുതില്ലാത്ത വിധം തുടച്ചുനീക്കിയാണ് മാന്വല്‍ പരിഷ്‌കരണം പോലും നടത്തിയത്.

വിധികര്‍ത്താക്കള്‍ വിജിലന്‍സിന്റെ കണ്ണുകള്‍ നിരീക്ഷിക്കുന്ന സാഹചര്യം തന്നെ കലോത്സവത്തിലെ അവിശുദ്ധകൂട്ടുകെട്ടുകളെ കെട്ടുകെട്ടിച്ചിരിക്കുകയാണ്. വിജിലന്‍സ് പുറകെയുണ്ടാകുമെന്ന് വ്യക്തമായതോടെ പത്തുവിധികര്‍ത്താക്കള്‍ കലോത്സവത്തില്‍ നിന്നും പിന്‍വാങ്ങിയത് മാന്വല്‍ പരിഷ്‌ക്കരണത്തിന്റെ മാത്രം വിജയമല്ലെന്നും കലോത്സവചരിത്രത്തില്‍ നീതിയുടെ വാതില്‍ തുറന്നിട്ട ധീരമായ നീക്കമാണെന്നുമാണ് രക്ഷിതാക്കളുടെയും മത്സരാര്‍ഥികളുടേയും വിലയിരുത്തല്‍.

ഒന്നും രണ്ടും സ്ഥാനത്തിനുവേണ്ടിയാണ് ഇക്കാലമത്രയും വിധികര്‍ത്താക്കളുടെ ഇടനിലക്കാര്‍ രക്ഷിതാക്കളുമായി ലേലം നടത്തിയിരുന്നത്. ഇതില്‍ പതിനായിരങ്ങളില്‍ തുടങ്ങി ലക്ഷങ്ങളില്‍ വരെ എത്തിനിന്നപ്പോള്‍ സാധാരണക്കാരുടെ മക്കള്‍ക്ക് കലോത്സവങ്ങള്‍ സ്വപ്‌നം മാത്രമായി ഒതുങ്ങുകയായിരുന്നു നേരത്തെ.

ഓരോ മത്സരയിനത്തിലും നിലവാരത്തിനനുസരിച്ച് ഗ്രേഡ് നിശ്ചയിക്കുകയും എത്രപേര്‍ മത്സരിച്ചാലും യോഗ്യതക്കനുസരിച്ച ഗ്രേഡ് കിട്ടുമെന്ന സാഹചര്യം വരികയും ചെയ്തതോടെ കലോത്സവവേദിയുടെ അന്തരീക്ഷം തന്നെ പാടെ മാറിയിരിക്കുകയാണ്.

സമാധാനാന്തരീക്ഷത്തിലും സൗഹാര്‍ദ്ധാന്തരീക്ഷത്തിലുമാണ് തൃശൂരിലെ കലോത്സവം പുരോഗമിക്കുന്നതെങ്കില്‍ അവസാന കലോത്സവം നടന്ന കണ്ണൂരിലും അതിനുമുമ്പു നടന്ന കലോത്സവങ്ങളിലും അന്തരീക്ഷം കലുഷിതമായിരുന്നുവെന്ന് കണ്ണൂരിലെ പ്രമുഖ സ്‌കൂളിലെ അധ്യാപകന്‍ സുപ്രഭാത്തോട് പറഞ്ഞു.

പൊലീസ്, ത്രിതലപഞ്ചായത്തുകള്‍, റവന്യൂ, കെ.എസ്.ഇ.ബി, ആരോഗ്യം, വാട്ടര്‍ അതോറിറ്റി, ഫയര്‍ ആന്റ് റസ്‌ക്യൂ, ഗതാഗതം, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകള്‍ കൃത്യമായി ഏകോപിച്ചുപ്രവര്‍ത്തിക്കുന്നതുകൊണ്ട് എവിടേയും പരാതികള്‍ കേള്‍ക്കാനില്ലെന്നതും തൃശൂരിലെ കലോത്സവത്തെ ശ്രദ്ധേയമാക്കുന്നു.

സ്‌കൂള്‍ കലോത്സവത്തിന്റെ ഒഴിച്ചുകൂടാനാവാത്ത പഴയിടത്തിന്റെ ഊട്ടുപുരയും മുന്‍വര്‍ഷങ്ങളിലേതുപോലെ ജനസമ്മതിയോടെ കലോത്സത്തിരക്കുകളില്‍ നിറഞ്ഞുനില്‍ക്കുന്നു.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അഞ്ചിലൊരാള്‍ ഇനി തനിച്ച്; വര്‍ഷങ്ങളുടെ സൗഹൃദം..അജ്‌നയുടെ ഓര്‍മച്ചെപ്പില്‍ കാത്തു വെക്കാന്‍ ബാക്കിയായത് കൂട്ടുകാരിയുടെ കുടയും റൈറ്റിങ് പാഡും

Kerala
  •  16 minutes ago
No Image

വിജിലൻസ് സംവിധാനം കാര്യക്ഷമമാക്കാൻ സഹ. വകുപ്പ് :  കംപ്യൂട്ടറിൽ വരുത്തുന്ന കൃത്രിമങ്ങളും  അന്വേഷിക്കണമെന്ന് നിർദേശം

Kerala
  •  38 minutes ago
No Image

നടിയെ അക്രമിച്ച കേസിലെ പ്രധാന സാക്ഷി സംവിധായകന്‍ പി. ബാലചന്ദ്രകുമാര്‍ അന്തരിച്ചു

Kerala
  •  an hour ago
No Image

പാതയോരങ്ങളിലെ ഫ്ളക്‌സ് ബോർഡുകൾ ; 10 ദിവസത്തിനകം മാറ്റിയില്ലെങ്കിൽ തദ്ദേശ സെക്രട്ടറിമാർക്ക് പിഴ

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ഒരു മെയ്യായവരുടെ മടക്കവും ഒരുമിച്ച് 

Kerala
  •  an hour ago
No Image

ഇനി എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലെയും പേര് മാറ്റാം;  ചട്ടം ഭേദഗതി ചെയ്തു 

Kerala
  •  an hour ago
No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  2 hours ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  10 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  10 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  11 hours ago