ലക്ഷ്യം 100 ല്‍ 100
തൃശ്ശൂര്‍: 58-ാംമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഭകളെ അണിനിരത്തി പിപിഎം എച്ച്.എസ്.എസ് കൊട്ടുക്കര.
100 ഓളം വിദ്യാര്‍ഥികളാണ് ഇത്തവണ പിപിഎം എച്ച്.എസ്.എസില്‍ നിന്നും മത്സരരംഗത്തുള്ളത്. മാപ്പിള കലകളില്‍ ആഭിമുഖ്യം പുലര്‍ത്തിയിരുന്ന കൊട്ടുക്കര ഇത്തവണ നാടന്‍പാട്ടിലേക്കും ചുവടുവെക്കുന്നു. കോയ കാപ്പാട്, ഉമ്മര്‍ മാവൂര്‍, കബീര്‍ നല്ലളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ 17 ദിവസം നീണ്ടു നിന്ന പരിശീലനത്തില്‍ നിന്നും ഊര്‍ജം ഉള്ക്കെണ്ടാണ് ഇവര്‍ സംസ്ഥാന കലോത്സവത്തില്‍ മാറ്റുരക്കുന്നത്.
മാനേജ്മെന്റിന്റെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പ്രോത്സാഹനവും പിന്തുണയുമാണ് കൊട്ടുക്കരയുടെ വിജയമെന്ന് മാപ്പിള കലകള്‍ക്ക് നേതൃത്വം നല്കുന്ന സ്കൂള്‍ അധ്യാപകന് സമീര്‍ പറയുന്നു. മികച്ച വിജയവുമായേ ജില്ലയിലേക്ക് തിരിക്കൂ എന്ന വാശിയിലാണ് വിദ്യാര്‍ഥികളും അധ്യാപകരും.
തേനൂറും ഈണവുമായി അല്അമീന്
തൃശൂര്‍: തേനൂറും ഈണം കൊണ്ട് വട്ടപ്പാട്ട് ആസ്വാദകരുടെ മനംകവരാന്‍ വീണ്ടും അല്അമീന് എത്തുന്നു. കഴിഞ്ഞ മൂന്നു വര്‍ഷമായി കലോത്സവ വേദിയിലെ മാപ്പിളകല വട്ടപ്പാട്ടില്‍ പാടാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് കൊട്ടുക്കര പിപിഎം എച്ച്.എസ്.എസ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥി.
ഉമ്മയുടെ ശിക്ഷണത്തില്‍ മാപ്പിളപ്പാട്ടിലേക്ക് കാലുവെച്ച അമീനിന് ഗുരുവായി തിളങ്ങിയത് അമീന് പൊന്നാടാണ്.
ഈ ഗായകന് ഇന്ന് സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളില്‍ പ്രശസ്ത മാപ്പിള ഗായകരുമായി വേദി പങ്കിടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."