HOME
DETAILS
MAL
സഊദിയിലെ വനിതകള്‍ക്ക് സ്വതന്ത്ര പാസ്‌പോര്‍ട്ട് നല്‍കാന്‍ നീക്കം
backup
February 02 2017 | 19:02 PM
ജിദ്ദ: സഊദി വനിതകള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കുന്നതിനുള്ള പാസ്‌പോര്‍ട്ട് അനുവദിക്കാന്‍ നീക്കം.
ഇതുസംബന്ധിച്ച് ശൂറാ കൗണ്‍സിലിലെ അഞ്ചുവനിതാ അംഗങ്ങള്‍ സമര്‍പ്പിച്ച നിര്‍ദേശം കൗണ്‍സില്‍ അംഗീകരിച്ചു.
നിലവിലുള്ള നിയമപ്രകാരം പിതാവ്, ഭര്‍ത്താവ്, സഹോദരന്‍ എന്നിവരോടൊപ്പം യാത്ര ചെയ്യുന്നതിനുള്ള പാസ്‌പോര്‍ട്ടാണ് സഊദി വനിതകള്‍ക്ക് അനുവദിക്കുന്നത്.
ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ മെയ് മാസത്തില്‍ ശൂറാ കൗണ്‍സില്‍ അംഗങ്ങളായ ഹായ് അല്‍ മുവൈന, ലത്തീഫ അല്‍ ഷാലന്‍, മുഹമ്മദ് അല്‍ ഖനൈസി, അതാ അല്‍ സാബിത്, ഹംദ അല്‍ എനസി തുടങ്ങിയവര്‍ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."