ചൈന ആണവായുധ ശേഖരമടങ്ങിയ മിസൈല്‍ പരീക്ഷിച്ചു
ബീജിങ്: പത്തോളം ആണവായുധ ശേഖരം വഹിക്കുന്ന മിസൈല്‍ ചൈന പരീക്ഷിച്ചതായി വാര്‍ത്ത. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിനു പിറകെ തങ്ങളുടെ ആണവായുധ ശേഷി വിളിച്ചറിയിക്കുക ലക്ഷ്യമിട്ടാണ് ചൈനയുടെ പുതിയ പരീക്ഷണമെന്നാണു വിലയിരുത്തല്‍. ചൈനയിലെ ഷാങ്സി പ്രവിശ്യയിലുള്ള തായുവാന്‍ ബഹിരാകാശ വിക്ഷേപണ കേന്ദ്രത്തില്‍ വച്ചാണ് കഴിഞ്ഞ ദിവസം ഡോങ്ഫെങ്-5സി മിസൈല്‍ ചൈന വിക്ഷേപിച്ചത്. 10 ആയുധശേഖര വാഹിനിയായ മിസൈല്‍ ചൈനയുടെ പടിഞ്ഞാറന്‍ മരുഭൂമി പ്രദേശങ്ങളിലേക്കാണു പറന്നുയര്‍ന്നത്.
1980കളില്‍ കണ്ടെത്തപ്പെട്ട ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഡി.എഫ്-5 ന്റെ പുതിയ പതിപ്പാണ് ചൈന കഴിഞ്ഞ ദിവസം പരീക്ഷിച്ചത്.
മിസൈല്‍ പരീക്ഷണ വാര്‍ത്ത പെന്റഗണാണു പുറത്തുവിട്ടത്. ചൈനയുടെ സൈനിക വിന്യാസം തങ്ങള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്ന് പെന്റഗണ്‍ വക്താവ് കമാന്‍ഡര്‍ ഗാരി റോസ് പറഞ്ഞു.
പത്തോളം സ്വതന്ത്ര ലക്ഷ്യവേധ പേടകങ്ങളുപയോഗിച്ച് കഴിഞ്ഞ മാസം ഡി.എഫ്-5സി എന്ന മിസൈലും ചൈന പരീക്ഷിച്ചതായി അമേരിക്ക ആരോപിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."