പരിഷ്‌കാര പരീക്ഷണങ്ങള്‍ തുടരണോ?
തൃശൂരില്‍ കലോത്സവം വിരുന്നെത്തിയത് ഒട്ടേറെ പുതുമകളും പരിഷ്‌കാരങ്ങളുമായാണ്. മാന്വലില്‍ വരുത്തിയ മാറ്റം മുതല്‍ കലാജാഥ ഒഴിവാക്കിയതു വരെ ഒരു പരീക്ഷണത്തിനു തന്നെയാണ് സര്‍ക്കാര്‍ മുതിര്‍ന്നത്. പരിഷ്‌കാരത്തെ അനുകൂലിക്കുന്നവര്‍ ഏറെ, എതിര്‍ക്കാനും കാരണങ്ങളുണ്ട്. സുപ്രഭാതം മോജോ കലോത്സവ നഗരിയില്‍...
പൊലിസിലും നല്ല അഭിപ്രായമാണ് കലോത്സവ പരിഷ്‌കാരങ്ങള്‍ക്ക്. അഞ്ചു ദിവസത്തേക്കു ചുരുങ്ങിയതു കൊണ്ട് ക്രമസമാധാനത്തിലേക്ക് കൂടുതല്‍ ശ്രദ്ധ ചെലുത്താനാവുമെന്ന് പൊലിസ് കമ്മിഷണര്‍ രാഹുല്‍ ആര്‍ നായര്‍ പറഞ്ഞു. ഇപ്രാവശ്യം ഇതാദ്യമായി കലോത്സവ നഗരിയില്‍ നിര്‍ഭയ സംഘവും ഉണ്ട്. ബോധവല്‍ക്കരണവും പരാതിപരിഹാരവുമായി ഇവര്‍ സജീവം.
ശുചിത്വമിഷനും പരിഷ്‌കാരങ്ങള്‍ക്ക് അനുകൂലമാണ്. അഞ്ചു ദിവസമായി കുറച്ചതോടെ ഏറെ മാലിന്യങ്ങള്‍ കുറയ്ക്കാനാവുമെന്നാണ് അവരുടെ അഭിപ്രായം. കലാജാഥ ഒഴിവാക്കിയതും വലിയ ആശ്വാസമായി. ഹരിത കലോത്സവമെന്ന ആശയത്തെ പൂര്‍ണമായി കൊണ്ടുനടക്കാന്‍ ശ്രമഫലം നടത്തുകയാണ് ശുചിത്വമിഷന്‍ സംഘം.
https://www.facebook.com/Suprabhaatham/videos/958510467630343/
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."