അതിര്‍ത്തിയില്‍ 14,000 ബങ്കറുകള്‍ സ്ഥാപിക്കും
ശ്രീനഗര്‍: നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും 14,000 ബങ്കറുകള്‍ സ്ഥാപിക്കാനൊരുങ്ങി ഇന്ത്യ. അതിര്‍ത്തിയുമായി ബന്ധപ്പെടുന്ന പ്രവിശ്യകളില്‍ പാകിസ്താനില്‍ നിന്നുള്ള ഷെല്ലാക്രമണങ്ങള്‍ വര്‍ധിച്ചതിനാലാണ് ബങ്കറുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്ന് അധികൃതര്‍ പറഞ്ഞു.
നിയന്ത്രണ രേഖയിലെ ജില്ലകളായ പൂഞ്ച്, രാജോരി എന്നിവിടങ്ങളില്‍ 7298 ബങ്കറുകളും അന്താരാഷ്ട്ര അതിര്‍ത്തി ബന്ധിക്കുന്ന ജില്ലകളായ ജമ്മു, കാത്യ, സാംമ്പാ എന്നി ജില്ലകളില്‍ 7162 ഭൂഗര്‍ഭ ബങ്കറുകളും നിര്‍മിക്കാനാണ് തീരുമാനിച്ചത്. 415.73 കോടി രൂപയാണ് ബങ്കര്‍ നിര്‍മാണത്തിന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.
ഇതുവരെ 13,029 വൈയക്തിക ബങ്കറുകളും 372 കമ്മ്യൂണിറ്റി ബങ്കുറുകളും സ്ഥാപിച്ചിട്ടുണ്ട്. വൈയക്തിക ബങ്കറുകള്‍ക്ക് എട്ടുപേര്‍ക്കുള്ള 160 സ്‌ക്വയര്‍ ഫീറ്റും കമ്മ്യൂണിറ്റി ബങ്കറുകള്‍ക്ക് 40 ആളുകള്‍ക്കുള്ള 800 സ്‌ക്വയര്‍ ഫീറ്റുമാണ് വിശാലത.
പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതാനാല്‍ 23 സൈനികരും 12 സിവിലിയന്മാരും ഉള്‍പ്പെടെ 35 പേരാണ് കഴിഞ്ഞ വര്‍ഷം കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."