ബ്രെക്‌സിറ്റ് നടപടികള്‍ക്ക് 12 ഇന നിര്‍ദേശങ്ങള്‍
ലണ്ടന്‍: ബ്രെക്‌സിറ്റ് നടപടികള്‍ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ അനുമതി.കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ആരംഭിക്കേണ്ടി വന്നത്. ഇതോടെ ബ്രെക്‌സിറ്റ് നയപദ്ധതികളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ 12 ഇന നിര്‍ദേശങ്ങളടങ്ങിയ'വെള്ളക്കടലാസ്' പുറത്തുവിട്ടു. ആര്‍ട്ടിക്കിള്‍ 50ലെ ലിസ്ബന്‍ ധാരണപ്രകാരം നടന്ന യൂറോപ്പ്യന്‍ യൂനിയന്‍ വോട്ടെടുപ്പില്‍ 498 പേര്‍ നടപടിയെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 114 പേര്‍ എതിര്‍ത്തു വോട്ടു ചെയ്തു.
യൂറോപ്പ്യന്‍ യൂനിയനില്‍ നിന്ന് വിട്ടു നിന്നെങ്കിലും യൂനിയനിലെ മറ്റു രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തണമെന്ന് ലേബര്‍പാര്‍ട്ടി അംഗങ്ങള്‍ ആവശ്യപ്പെട്ടു. 12 ഇന നിര്‍ദേശങ്ങള്‍ അര്‍ഥമില്ലാത്തതാണെന്ന് പാര്‍ട്ടി നേതാവ് കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എന്നാല്‍ ബ്രിട്ടന്റെ നല്ല ദിനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് ബ്രെക്‌സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് പറഞ്ഞു.
12 ഇന പദ്ധതിയില്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റത്തെ സസൂക്ഷം നിരീക്ഷിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടിയേറ്റക്കാരെ കാര്യമായി നിയന്ത്രിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞു. എന്നാല്‍ ഉടനടി ഇത് നടപ്പിലാക്കില്ല. ഘട്ടം ഘട്ടമായി മാത്രമേ നടപ്പിലാക്കൂ. വ്യക്തികള്‍ക്കും ബിസിനസുകാര്‍ക്കും കൂടുതല്‍ സമയമനുവദിക്കുന്നതിനാണ് ഈ തീരുമാനം.
അതേസമയം യൂറോപ്പ്യന്‍ കോടതിയുടെ നിയമപരിധിയില്‍ ഇനി ബ്രിട്ടന്‍ തുടരില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ പ്രകാരമായിരിക്കും ബ്രിട്ടന്റെ പ്രവര്‍ത്തനങ്ങള്‍. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ ഇനി കൂടുതല്‍ സുതാര്യമായിരിക്കും. യൂറോപ്പ്യന്‍ യൂനിയന്‍ തീരുമാനമെടുത്തിരിക്കുന്ന വിഷയങ്ങളില്‍ ഇനി ജനങ്ങളുടെ അഭിപ്രായവും തേടും.
ബ്രിട്ടനില്‍ താമസിക്കുന്ന യൂറോപ്പ്യന്‍ യൂനിയനിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇവരുടെ രാജ്യവുമായി ബന്ധപ്പെട്ട് സുരക്ഷിതത്വം ഉറപ്പുവരുത്തും. ഇതോടൊപ്പം ഒറ്റ വിപണി എന്ന നയം മാറ്റി താരിഫ് നിരക്കുകള്‍ വര്‍ധിപ്പിക്കും. എന്നാല്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര ബന്ധത്തിന് തടസമുണ്ടാകില്ല. അയര്‍ലന്‍ഡ് അതിര്‍ത്തിയിലെ പോക്കു-വരവ് തുടരും.
ഇവരുമായി തുടര്‍ന്നും വ്യാപാര ബന്ധങ്ങളുണ്ടാകും. യൂറോപ്പ്യന്‍ യൂനിയന്‍ ബജറ്റ് രീതി മാറ്റും. അതോടൊപ്പം ബ്രിട്ടന്‍ സ്വന്തമായി ബജറ്റ് പ്രഖ്യാപിക്കും. ഇതോടൊപ്പം നികുതി പിരിക്കലിനും പുതിയ മാര്‍ഗം ബ്രിട്ടന്‍ കണ്ടെത്തും. കുറ്റകൃത്യം, തീവ്രവാദം എന്നിവയ്‌ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം എന്നിവയാണ് പ്രധാന നിര്‍ദേശങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."