കലോത്സവത്തിന് ആവേശം പകര്‍ന്ന് മന്ത്രിമാര്‍
തൃശൂര്‍: കേരള സ്‌കൂള്‍ കലോത്സവം നടക്കുന്ന വേദികളില്‍ മുഴുവന്‍ സമയം ഓടിനടന്ന് സംഘാടക കാര്യത്തില്‍ അതീവ ശ്രദ്ധാലുക്കളില്ല. ജില്ലയിലെ മൂന്നു മന്ത്രിമാര്‍ സംഘാടകര്‍ക്കും കലാസ്വാദകര്‍ക്കും ആവേശമായി. കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം മുതല്‍ എല്ലാ ദിവസവും മൂന്ന് മന്ത്രിമാരും സജീവമായി തന്നെ എല്ലാ കാര്യങ്ങളിലും ഇടപെടുന്നുണ്ട്.
വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്, സ്വാഗതസംഘം ചെയര്‍മാന്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ.വി.എസ് സുനില്‍കുമാര്‍, വ്യവസായ കായികവകുപ്പ് മന്ത്രി എ. സി മൊയതീന്‍ എന്നിവര്‍, മത്സരങ്ങള്‍ നടക്കുന്ന ഓരോ വേദിയിലും മിക്ക സമയത്തും എത്തി കാര്യങ്ങള്‍ അന്വേഷിക്കുകയും കുറവുകള്‍ പരിഹരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്.
ഗ്രീന്‍ പ്രോട്ടോകോള്‍ പ്രകാരമുള്ള കലോത്സവമായതിനാല്‍ തന്നെ എല്ലാവരും ഇതുപാലിക്കണമെന്ന് മന്ത്രിമാര്‍ ആവര്‍ത്തിക്കുന്നുണ്ട്.
ഭക്ഷണശാല, വിദ്യാര്‍ഥികളുടെ താമസ സൗകര്യങ്ങള്‍, ഗതാഗത സംവിധാനങ്ങള്‍, മത്സര ക്രമീകരണങ്ങളുടെ സമയനിഷ്ഠ പാലിക്കല്‍ മുതലായ കാര്യങ്ങളില്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ മന്ത്രിമാര്‍ നല്‍കുന്നുണ്ട്. എം. എല്‍. എമാരും മറ്റ് ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരും ഇത്തരം കാര്യങ്ങളില്‍ സജീവമായിത്തന്നെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."