ബി.എസ്.എന്‍.എലിന്റെ പകല്‍കൊള്ള സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കാന്‍
ഓണം , വിഷു , ക്രിസ്മസ് തുടങ്ങിയ ഉത്സവ നാളുകളില്‍ ബ്ലാക്ക് ഔട്ട് ഡേ എന്ന പേരില്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ് പൊതുമേഖലാ സ്ഥാപനമായ ബി എസ് എന്‍ എല്‍. ബി എസ് എന്‍ എലിന്റെ വിവിധ തരം ഓഫറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഉത്സവ നാളുകളില്‍ അതുപയോഗിക്കാന്‍ കഴിയാറില്ല. പ്രത്യേക നിരക്കാണ് ഇത്തരം ദിവസങ്ങളില്‍ ഈടാക്കുന്നത്. സ്വന്തം പോക്കറ്റില്‍ നിന്നും പണം ചിലവാക്കി ബി എസ് എന്‍ എല്‍ ഓഫറുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ അവകാശത്തിന്മേല്‍ ഉള്ള കടന്നു കയറ്റമായി വേണം ഇതിനെ കാണാന്‍. ഉത്സവ ദിനങ്ങളില്‍ പതിവ് പോലെ തന്നെ ഓഫറുകള്‍ ഉപയോഗിക്കാന്‍ ഉള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ ബി.എസ്.എന്‍.എല്‍ തയാറാകണം.
ജിയോ പോലുള്ള സ്വകാര്യ ടെലികോം കമ്പനികള്‍ ഉപഭോക്താക്കള്‍ക്ക് വമ്പന്‍ ഓഫറുകള്‍ നല്‍കുമ്പോള്‍ ബി.എസ്.എന്‍.എല്‍ ഇത്തരത്തില്‍ കൊള്ള നടത്തിയാല്‍ അധികം വൈകാതെ ജനങ്ങള്‍ ഈ പൊതുമേഖലാ സ്ഥാപനത്തെ കൈവിടും എന്ന് ഉറപ്പാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."