കരിപ്പൂര്‍ വിമാനത്താവളം: വലിയ വിമാനങ്ങള്‍ക്ക് പകലിറങ്ങാം
പുതുവര്‍ഷം മലബാറുകാര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന ചില നല്ല വര്‍ത്തമാനങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ ) യുടെതായി പുറത്തുവരുന്നുണ്ട്. കഴിഞ്ഞ നവംബര്‍ 23നു കോഴിക്കോട് വിമാനത്താവളത്തില്‍ വെച്ച് ചേര്‍ന്ന വിമാനക്കമ്പനി ഉദ്യോഗസ്ഥരുടേയും എ.എ.ഐ ഡി .ജി .സി .എ പ്രധിനിധികളുടെയും സംയുക്ത യോഗത്തില്‍വച്ച് എടുത്ത തീരുമാനങ്ങളും വിവിധ വിമാനക്കമ്പനികള്‍ സമര്‍പ്പിച്ച സാങ്കേതിക പഠന റിപ്പോര്‍ട്ടുകളും ക്രോഡീകരിച്ചുകൊണ്ട് കോഴിക്കോട് വിമാനത്താവളത്തലവന്‍ ഡി.ജി.സി.എ ക്ക് ഇന്നലെ അയച്ച വിശാല പഠന റിപ്പോര്‍ട്ട് മലബാറുകാരുടെ രണ്ടര വര്‍ഷത്തെ വലിയ വിമാനങ്ങള്‍ക്ക് വേണ്ടിയുള നീണ്ട കാത്തിരിപ്പിനു അവസാനം കുറിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വളരെ സംക്ഷിപ്തവും, സാങ്കേതിക കാഴ്ച്ചപ്പാടുമുള്ള കോഴിക്കോടിനു ഇനിയും വലിയവിമാനങ്ങള്‍ ഇറങ്ങാന്‍ യാതൊരു തടസങ്ങളും നിലനില്‍ക്കുന്നില്ലെന്നും ഉപാധികളോടെ പഠന റിപ്പോര്‍ട്ട് പറയുന്നു. പക്ഷെ ഇനി തീരുമാനമെടുക്കേണ്ടത് ഡി.ജി.സി.എ.യുടെ തലപ്പത്തിരിക്കുന്നവരാണ്. നാളിതുവരെ മലബാറിന്റെ ആവശ്യങ്ങള്‍ക്ക് തടസം നിന്നവര്‍ ഈ റിപ്പോര്‍ട്ടില്‍ ചുകപ്പു മഷികൊണ്ടോ പച്ചമഷികൊണ്ടോ എന്ത് എഴുതും എന്നതിനെ ആശ്രയിച്ചാണ് ഇനി കരിപ്പൂരില്‍ വലിയവിമാനങ്ങളിറങ്ങുക. കോഴിക്കോട്ടെയും മലപ്പുറത്തെയും ജനങ്ങള്‍ പാര്‍ലിമെന്റിലേക്ക് പറഞ്ഞു വിട്ട ജനപ്രതിനിധികള്‍ ഡല്‍ഹിയില്‍ കരിപ്പൂരിനുവേണ്ടി ശബ്ദം ഉയര്‍ത്തുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. അവര്‍ ഇനിയും മൗനം പാലിച്ചാല്‍ കരിപ്പൂരില്‍ ഇനി ഒരിക്കലും വലിയ വിമാനങ്ങള്‍ ഇറക്കാന്‍ സാധിക്കുകയില്ല. എയര്‍പോര്‍ട്ട് വികസനത്തിനായി ഒരിക്കലും വാങ്ങാന്‍ മനസില്ലാത്ത സ്ഥലത്തിന്റെ പേരുപറഞ്ഞു ഇനിയും ഈ റിപ്പോര്‍ട്ട് തള്ളിക്കളയുകയാണെങ്കില്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം നാം തിരഞ്ഞെടുത്തയച്ച ജനപ്രതിനിധികള്‍ക്കായിരിക്കും ., പ്രത്യേകിച്ചു മലപ്പുറത്തെ രാഷ്ട്രീയക്കാര്‍ക്ക്.!! അവര്‍ ഇത്തവണയെങ്കിലും ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാമെന്ന് നാം മലബാറുകാര്‍ക്ക് ആശിക്കാം.
സാങ്കേതിക വിവരണങ്ങള്‍
നവംബര്‍ 23നു ചേര്‍ന്ന യോഗത്തില്‍ എല്ലാ വിമാനക്കമ്പനികളും താഴെ പറയുന്ന വിമാനങ്ങള്‍ കരിപ്പൂരില്‍ ഇറക്കാന്‍ തടസ്സമില്ലെന്നു അവരുടെ സാങ്കേതിക പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ഉറപ്പു കൊടുക്കുകയും I.C.A.O 9981(International Civil Aviation Organization) യുടെ നിബന്ധനകള്‍ക്ക് വിധേയമായി യാതൊരു സുരക്ഷാ പിഴവുകള്‍ ഉണ്ടാവില്ലെന്നും സാക്ഷ്യപ്പെടുത്തുന്നു.
കരിപ്പൂരില്‍ ഇറക്കാന്‍ തടസമില്ലാത്ത വിമാനങ്ങള്‍:
B-777200ERR ; B-777300, B-777300ER-; B-787800 (Dreamliner) A-330300 , A-330R-
മേല്‍പ്പറഞ്ഞ വിമാനങ്ങള്‍ക്ക് 2700 മീറ്റര്‍ റണ്‍വേ മതിയെന്നും , ഇത്തരം വിമാനങ്ങളുടെ വികസിപ്പിച്ചെടുത്ത സാങ്കേതിക സോഫ്റ്റ്‌വേര്‍ റണ്‍വേ ടൈക്കൊഫ് ഖനത്തിനു (R.T.O.W) യോജിച്ചതാണെന്നും വിമാനക്കമ്പനികള്‍ പറയുന്നു. കൂടാതെ റണ്‍വേ ടേണ്‍ പാടിനും, ടാക്‌സിലൈനിനും സുരക്ഷയുടെ പ്രശ്‌നങ്ങള്‍ ഇല്ല. F.A.A യുടെ നിബന്ധനകള്‍ക്ക് യോജിച്ച വിധമാണ് നിലവിലുള്ള കരിപ്പൂര്‍ വിമാനത്താവളം. കോഡ് 'ഇ ' വിഭാഗം വിമാനങ്ങള്‍ ഒരേസമയം വന്നാലുണ്ടാവുന്ന പാര്‍ക്കിങ് പ്രശ്‌നം പരിഹരിക്കാനായി പരസ്പര ചര്‍ച്ചയും സ്ലോട്ടുകള്‍ കൊടുക്കുമ്പോള്‍ ക്രമീകരിക്കുകയും ചെയ്താല്‍ പാര്‍കിങിന് പരിഹാരം കാണാം എന്നും വിവിധ വിമാനക്കമ്പനികള്‍ അംഗീകരിച്ചു. ചില നിബന്ധനകള്‍ക്ക് വിധേയമായി തുടക്കത്തില്‍ ആറുമാസം വലിയവിമാനങ്ങള്‍ പകല്‍ സമയം അനുവദിച്ചുകൊണ്ട് സര്‍വിസ് നടത്താന്‍ സാധിക്കുമെന്നും വിമാനക്കമ്പനികള്‍ ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ വരുമ്പോള്‍ കോഴിക്കോടിന്റെ ആവശ്യങ്ങള്‍ D.G.C.A അഗീകരിക്കുകയാണെങ്കില്‍ ഈ ജനുവരിയില്‍ തന്നെ വലിയവിമാനങ്ങള്‍ക്ക് സര്‍വിസ് നടത്താന്‍ സാധിക്കും. പ്രത്യേകിച്ച് സൗദിഅറേബ്യന്‍ എയര്‍ലൈന്‍സിന് നേരിട്ട് ജിദ്ദയിലേക്ക് പരന്നുയരാനുമാവും .
2015മെയ് മാസത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഭാഗികമായി അടച്ച വിമാനത്താവളം രണ്ടു വര്‍ഷത്തിനു ശേഷമാണു പൂര്‍വാധികം സാങ്കേതിക മികവോടെയും ബലമുള്ള റണ്‍വേയുമായി 24 മണിക്കൂര്‍ സര്‍വിസ് പുനരാരംഭിച്ചതു, പക്ഷെ അപ്പോഴും കോഡ് 'ഇ ' വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടായിരുന്നു D.G.C.Aയുടെ നടപടി. ഇതുമൂലം തുടര്‍ച്ചയായി മൂന്നു വര്‍ഷം ഹജ്ജ് കരിപ്പൂരിന് നഷ്ടപ്പെടുകയും , എമിറേറ്റ്‌സ് , സൗദിഅറേബ്യ വിമാനങ്ങള്‍ പാടെ നിര്‍ത്തുകയും ചെയ്തു. സര്‍വിസുകള്‍ നിര്‍ത്തലാക്കിയതോടെ കരിപ്പൂരിന് കോടിക്കണക്കിനു രൂപ നഷ്ടമുണ്ടായി. റണ്‍വേ നവീകരണം കഴിഞ്ഞപാടെ നടത്തിയ ഷീശി േേൌറ്യ ൃലുീൃ േ പക്ഷെ കരിപ്പൂരിലെ റണ്‍വേയും റെസയുടെ അപര്യാപ്തതയും വലിയ വിമാനങ്ങള്‍ക്ക് കരിപ്പൂരില്‍ ഇറങ്ങാന്‍ തടസമാണെന്നു മനപ്പൂര്‍വം എഴുതി ചേര്‍ത്തു. ഇത് ശരിയല്ലെന്നും I.C.A.O ന്റെ നിബന്ധനകള്‍ക്ക് യോജിച്ചതാണെന്നും പലവുരു വിമാനക്കമ്പനികള്‍ ചൂണ്ടിക്കാട്ടിയെങ്കിലും ആ കത്തുകള്‍ക്ക് യാതൊരു മറുപടിയും കൊടുക്കാതെ വിമാനത്താവളം വികസിപ്പിക്കാന്‍ 460 ഏക്കര്‍ സ്ഥലം ലഭിക്കണമെന്ന കാരണം പറഞ്ഞുകൊണ്ട് മലബാറുകാരെ നിരാശരാക്കി. കൂടാതെ ഇപ്പോള്‍ നിലവിലില്ലാത്ത ബോയിങ് 777200 വിമാനം ഇറങ്ങുന്നതില്‍ തടസമില്ലെന്നും വിലയിരുത്തി. ഇതൊക്കെ മനപ്പൂര്‍വം ആര്‍ക്കോവേണ്ടി എഴുതിച്ചേര്‍ത്തതായിരുന്നു. പക്ഷെ, ലോക്‌സഭയില്‍ ഗര്‍ജിക്കാനോ, ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് മറ്റു വഴികള്‍ തേടാനോ നിഭാഗ്യവശാല്‍ നമ്മുടെ എം.പി. മാര്‍ക്ക് സാധിച്ചില്ല. ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത് വേദവാക്യമായി കരുതി മറുചോദ്യം ചോദിക്കാതെ അവര്‍ നിശബ്ദരായിരുന്നു. അതുമൂലം ഈ വര്‍ഷമെങ്കിലും കിട്ടാമായിരുന്ന ഹജ്ജ് എംബാര്‍ക്കേഷന്‍പോലും കരിപ്പൂരിന് ഇല്ലാതായി.
മലബാര്‍ ഡവലപ്‌മെന്റ് ഫോറം (M.D.F) നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരുന്നതൊഴിച്ച് മറ്റാരും ഒന്നും ഉരിയാടിയില്ല. നമ്മുടെ എം.പി. മാരില്‍ നിന്നുപോലും തണുത്ത പ്രതികരണമാണ് കിട്ടിക്കൊണ്ടിരുന്നത്. ഉദ്യോഗസ്ഥരുടെ ആപ്തവാക്യം കേട്ടുകൊണ്ട് അവര്‍ സയൂജ്യമടഞ്ഞു. സ്വകാര്യ വിമാനത്താവള ലോബിയുടെ ചരട് വലികള്‍ സജീവമാണെന്ന് പരക്കെ പറഞ്ഞു തുടങ്ങി. അതിന്റെ ശരിയും തെറ്റും വിലയിരുത്തുന്നതിന്നിടയില്‍ നമുക്കിതാ ഒരവസരംകൂടി വീണു കിട്ടിയിരിക്കുന്നു. മലബാറുകര്‍ക്ക് അനുകൂലമായ ഒരു കൂട്ടായ പഠന വിശകലനം ഈ ജനുവരിയില്‍ ഡല്‍ഹിയിലേക്ക് അയച്ചിരിക്കുന്നു. D.G.C.A യിലെ രാജാക്കന്മാര്‍ അത് എങ്ങനെ വിലയിരുത്തും എന്ന് നമുക്കനുമാനിക്കാനാവില്ല. പക്ഷെ, നമ്മുടെ സ്വന്തം ജന പ്രതിനിധികളായ പി.കെ.കുഞ്ഞാലിക്കുട്ടിയും, പി.വി അബ്ദുള്‍വഹാബും, ഇ .ടി. മുഹമ്മദ് ബഷീറും , കോഴിക്കോടിന്റെ സ്വന്തമായ രാഘവനും ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ ഇതുപോലെ മറ്റൊരവസരം കരിപ്പൂരിന് ലഭിക്കില്ലന്നുറപ്പാണ്. അതുകൊണ്ട് ഉണരൂ നേതാക്കളെ ഉണരൂ...........
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."