എല്ലാ മദ്‌റസകളിലും മോദിയുടെ ചിത്രം സ്ഥാപിക്കണമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പ്രദര്‍ശിപ്പിക്കാത്ത മദ്‌റസകളെ വിമര്‍ശിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത്. മദ്‌റസകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ്. പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് അവര്‍ക്ക് ഒഴിഞ്ഞുനില്‍ക്കാനാവില്ലെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണം. സര്‍ക്കാര്‍ ഗ്രാന്റ് ലഭിക്കുന്ന സ്ഥാപനങ്ങള്‍ ഇതിന് മുന്‍പന്തിയില്‍ നില്‍ക്കണമെന്ന് ത്രിവേന്ദ്ര സിങ് റാവത്ത് പറഞ്ഞു.
സംസ്ഥാനത്തെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രധാനമന്ത്രിയുടെ ചിത്രം പ്രദര്‍ശിപ്പിക്കണമെന്ന് ബി.ജെ.പി ഭരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം സ്വാതന്ത്ര്യ ദിനത്തില്‍ ഉത്തരവിറക്കിയിരുന്നു.
എന്നാല്‍ സംസ്ഥാനത്തെ ആകെയുള്ള 297 മദ്‌റസകളും സര്‍ക്കാരിന്റെ ഈ ഉത്തരവ് പാലിച്ചില്ല. കൂടാതെ റൂര്‍ക്കയിലെ റഹ്മാനിയ്യ റോഡിലെ ഒരു മദ്‌റസക്ക് മത്രമാണ് സര്‍ക്കാരിന്റെ ഗ്രാന്റുള്ളത്.
ജീവനുള്ള വസ്തുക്കളുടെയോ വ്യക്തികളുടെയോ ചിത്രങ്ങള്‍ പള്ളികളിലും മതസ്ഥാപനങ്ങളിലും സ്ഥാപിക്കുന്നത് മുസ്‌ലിം മതവിശ്വാസ പ്രകാരം തെറ്റാണെന്ന് ഉത്തരാഖണ്ഡ് മദ്‌റസ ബോര്‍ഡ് ഡപ്യൂട്ടി രജിസ്ട്രാര്‍ അഹ്ലാഖ് അഹമ്മദ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."