സഊദികള്‍ക്ക് സഹായമായി രാജാവിന്റെ തലോടല്‍
റിയാദ്: സഊദിയില്‍ നിലവിലെ സാഹചര്യത്തില്‍ സ്വദേശികളെ സഹായിക്കാന്‍ വന്‍ ധനസഹായ പദ്ധതികളുമായി ഭരണകൂടം രംഗത്തെത്തി.
ജീവിത ചിലവ് കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവിന്റെ തലോടല്‍. പുതിയ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, സൈനികര്‍ക്കും ഒരു വര്‍ഷത്തേക്ക് പ്രതിമാസം ആയിരം റിയാല്‍ വീതം ധനസഹായം നല്‍കുമെന്ന് സഊദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മാത്രമല്ല, യമനുമായി അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന സൈനികര്‍ക്ക് അയ്യായിരം റിയാല്‍ അധിക ബോണസ് നല്‍കുമെന്നും രാജാവ് വിജ്ഞാപനത്തില്‍ പറയുന്നു.
പാവപ്പെട്ടവര്‍ക്കുള്ള ധനസഹായവും പെന്‍ഷനും ഒരു വര്‍ഷത്തേക്ക് പ്രതിമാസം അഞ്ഞൂറ് റിയാല്‍ വര്‍ദ്ധിപ്പിച്ചു. വിദ്യാര്‍ഥികള്‍ക്കുള്ള സ്‌റ്റൈപ്പെന്റ് ഒരു വര്‍ഷത്തേക്ക് പത്ത് ശതമാനം കൂട്ടി. സ്വകാര്യ ആശുപത്രികളെയും വിദ്യാലയങ്ങളെയും ആശ്രയിക്കുന്ന സ്വദേശികള്‍ നല്‍കേï മൂല്യവര്‍ദ്ധിത നികുതി സര്‍ക്കാര്‍ വഹിക്കും. സ്വദേശികള്‍ വീട് വാങ്ങുമ്പോള്‍ എട്ടര ലക്ഷം റിയാല്‍ വരെയുള്ള മൂല്യവര്‍ദ്ധിത നികുതിയും സര്‍ക്കാര്‍ നല്‍കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."