ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം
വടകര: ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ വടകര പൗരാവലി അനുശോചിച്ചു. യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍, പ്രൊ. കെ.കെ മഹമൂദ്, അഡ്വ. വസി വത്സലന്‍, പി.കെ ദിവാകരന്‍, ടി.ഐ നാസര്‍, സോമന്‍ മുതുവന, സി. കുമാരന്‍, ടി. കേളു, പുറന്തോടത്ത് സുകുമാരന്‍, ടി. ബാലകൃഷ്ണ കുറുപ്പ്, ഇ.എം ബാലകൃഷ്ണന്‍, സി. ബാലന്‍, എടയത്ത് ശ്രീധരന്‍, കെ.പി ബിന്ദു സംസാരിച്ചു.
കൊയിലാണ്ടി: ഇ. അഹമ്മദ് സാഹിബിന്റെ വേര്‍പാടില്‍ കൊയിലാണ്ടിയില്‍ സര്‍വകക്ഷി അനുശോചന യോഗം നടത്തി. നഗരസഭാ ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ അധ്യക്ഷനായി . പി. വിശ്വന്‍, സി.വി ബാലകൃഷ്ണന്‍, വി.പി ഇബ്രാഹിം കുട്ടി, കെ.എം നജീബ്, വായനാരി വിനോദ്, ടി.എം കുഞ്ഞിരാമന്‍ നായര്‍, അഡ്വ. കെ. വിജയന്‍, ടി.കെ ബാലന്‍, കെ.ടി.എം കോയ, സി. സത്യചന്ദ്രന്‍, ടി.പി ഇസ്മായില്‍, ടി.പി ബഷീര്‍ സംസാരിച്ചു. എ. അസീസ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
അഴിയൂര്‍: സര്‍വ കക്ഷി അനുശോചന യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി അയ്യൂബ് ഉദ്ഘാടനം ചെയ്തു. ടി.സി.എച്ച് ലത്തീഫ് അനുശോചന പ്രമേയം അവതരിപ്പിച്ചു. പി. രാഘവന്‍, കെ. അന്‍വര്‍ ഹാജി, എ.ടി ശ്രീധരന്‍, വി.പി സുരേന്ദ്രന്‍, പി. നാണു, പി.എം അശോകന്‍, പ്രദീപ് ചോമ്പാല, കെ.വി രാജന്‍, വി.പി പ്രകാശന്‍, സൂപ്പി കുനിയില്‍, മുബാസ് കല്ലേരി, എ.വി സനീദ് സംസാരിച്ചു.
പുത്തൂര്‍: മുസ്‌ലിംലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ അനുശോചിച്ചു. ഒതയോത്ത് അബ്ബാസ് അധ്യക്ഷനായി.
ആയഞ്ചേരി: ടൗണില്‍ അനുശോചനം സംഘടിപ്പിച്ചു. എം.എം നഷീദ ടീച്ചര്‍ അധ്യക്ഷയായി. ദുബൈ കെ.എം.സി.സി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രമേയം അവതരിപ്പിച്ചു. അമ്മാരപ്പള്ളി കുഞ്ഞിശങ്കരന്‍, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, കിളിയമ്മല്‍ കുഞ്ഞബ്ദുല്ല, ഹാരിസ് മുറിച്ചാണ്ടി, ടി.വി കുഞ്ഞിരാമന്‍, കരുവാണ്ടി സോമന്‍, എന്‍.കെ ഗോവിന്ദന്‍, കെ.കെ നാരായണന്‍, ടി.വി ഭരതന്‍, അണിയോത്ത് മുകുന്ദന്‍, എടവന മൂസ, മുത്തുതങ്ങള്‍ സി.എം, അഹമ്മദ് മൗലവി, കളത്തില്‍ അബ്ദുല്ല, പി.പി.എം ബാലന്‍, പി.പി.എം കുനിങ്ങാട്, കേളോത്ത് ഇബ്രാഹിം ഹാജി, എം.എം മുഹമ്മദ്, ഇ. മന്‍സൂര്‍, വി.എസ്.എച്ച് തങ്ങള്‍, സി.കെ ഗഫൂര്‍, എ.കെ അബ്ദുല്ല, ഹനീഫ് വി സംസാരിച്ചു.
മണിയൂര്‍: സര്‍വകക്ഷി അനുശോചന യോഗത്തില്‍ റസാഖ് മാസ്റ്റര്‍ അനുശോചിച്ചു. നാസര്‍ നാളോങ്കണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം എന്‍.കെ വിജയന്‍, സി.കെ വിശ്വനാഥന്‍, കെ.കെ യൂസുഫ്, ടി.കെ അശ്‌റഫ്, കെ.കെ ബാലന്‍, ഇ. കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ടി.പി കുഞ്ഞബ്ദുല്ല, ടി. അഹമ്മദ്, എം.സി നാരായണന്‍, ടി.എ അബ്ദുല്ല, ഇ.പി യൂസുഫ്, എന്‍.കെ രാധാകൃഷ്ണന്‍, ഷംസാദ് സംസാരിച്ചു.
നാദാപുരം റോഡ് സംഘടിപ്പിച്ച സര്‍വ കക്ഷി അനുശോചനത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി കവിത അധ്യക്ഷയായി. ടി.പി ഫസല്‍ തങ്ങള്‍, പി. സുരേന്ദ്രന്‍, സി.കെ വിജയന്‍, ജിജേഷ്, അനില്‍ കക്കാട്ട്, ടി.പി കാദര്‍ ഹാജി, മഹറൂഫ് വെള്ളികുളങ്ങര, ഷംസീര്‍ വി.പി സംസാരിച്ചു.
ഓര്‍ക്കാട്ടേരി: സര്‍വ കക്ഷി അനുശോചന യോഗത്തില്‍ ഏറാമല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കെ ഭാസ്‌കരന്‍ അധ്യക്ഷനായി. പി.പി ജാഫര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ഇ.പി ദാമോദരന്‍, ഒ.കെ കുഞ്ഞബ്ദുല്ല, പറമ്പത്ത് പ്രഭാകരന്‍, പി.കെ കുഞ്ഞിക്കണ്ണന്‍, എടക്കുടി രാധാകൃഷ്ണന്‍, കെ.കെ അമ്മത്, ആര്‍.കെ ഗംഗാധരന്‍, പി.കെ വാസു, ഒ.കെ ഇബ്രാഹിം, ക്രസന്റ് അബ്ദുല്ല ഹാജി, ഷുഹൈബ് കുന്നത്ത്, രാജന്‍, ടി.ടി.കെ സുകുമാരന്‍, കെ.പി സുബൈര്‍, കൊട്ടാരത്ത് മുഹമ്മദ്, ഹാഫിസ് മാതാഞ്ചേരി, ഒ.പി മൊയ്തു, ജസീല വി.കെ സംസാരിച്ചു.
ഓര്‍ക്കാട്ടേരി: ഒലീവ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ നടന്ന അനുശോചനത്തില്‍ ഷുഹൈബ് കുന്നത്ത് അധ്യക്ഷനായി. റാഷിദ് പാനോളി അനുശോചന പ്രമേയം അവതരിപ്പിച്ചു. ഹരീഷ് പി.കെ, ലീസ്മ വി.എന്‍, ബീജിത്ത് ടി.കെ, ശിവദാസ് കുനിയില്‍, അമൃത എം, കെ.കെ അനുശ്രീ, കെ. റിയ സംസാരിച്ചു.
തിരുവള്ളൂര്‍: അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ അനുശോചനം തിരുവള്ളൂരില്‍ സംഘടിപ്പിച്ചു. ഇന്ത്യയുടെ അസ്തിത്വം ഉയര്‍ത്തിപ്പിടിച്ച വ്യക്തിയാണ് ഇ. അഹമ്മദ് സാഹിബെന്ന് തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര്‍ മുരളി പറഞ്ഞു. തിരുവള്ളൂര്‍ ടൗണില്‍ നടന്ന അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് കെ. മോഹനന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കണ്ണോത്ത് സൂപ്പിഹാജി, കണ്ടിയില്‍ അബ്ദുല്ലഹാജി, എടോത്തണ്ടി കുഞ്ഞിരാമന്‍ മാസ്റ്റര്‍, ചന്ദ്രശേഖരന്‍ മുണ്ടേരി, പടിഞ്ഞാറയില്‍ ഇബ്രാഹിം ഹാജി, വടയക്കണ്ടി നാരായണന്‍, ആര്‍.കെ മുഹമ്മദ്, പള്ളിയാലില്‍ ബാലകൃഷ്ണന്‍, കെ.കെ മോഹനന്‍, സുധി, ശരീഫ് കെ.കെ, ടി.കെ കുഞ്ഞമ്മദ് മാസ്റ്റര്‍, നൗഫല്‍ സി.എ, സി.കെ സൂപ്പി, പി. അബ്ദുറഹിമാന്‍സംസാരിച്ചു. മൗന ജാഥയും നടത്തി.
നാദാപുരം: മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമദ് എം.പിയുടെ മരണത്തില്‍ നാദാപുരത്തു ചേര്‍ന്ന സര്‍വ കക്ഷി യോഗം അനുശോചിച്ചു. എം.പി സൂപ്പി അധ്യക്ഷനായി. അഹ്മദ് പുന്നക്കല്‍, സൂപ്പി നരിക്കാട്ടേരി, സി.വി കുഞ്ഞികൃഷ്ണന്‍, അഡ്വ. എ. സജീവന്‍, പി.പി ചാത്തു, പി.എം നാണു, കെ.ടി.കെ ചന്ദ്രന്‍, അന്ത്രു കോടോത്ത്, കരിമ്പില്‍ ദിവാകരന്‍, സി.കെ നാസര്‍, എം.പി ജാഫര്‍ മാസ്റ്റര്‍, എന്‍.കെ മൂസ, വയലോളി അബ്ദുല്ല സംസാരിച്ചു.
കക്കട്ട്: ഇ. അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ കക്കട്ട് ടൗണില്‍ സര്‍വകക്ഷി അനുശോചനം യോഗം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍ അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി വി.എം ചന്ദ്രന്‍, കെ.പി ഷാജി, രാധാകൃഷ്ണന്‍ മാസ്റ്റര്‍, വാസുമാസ്റ്റര്‍, പി. അമ്മദ് മാസ്റ്റര്‍, വി.വി രാജന്‍ മാസ്റ്റര്‍, എ.പി കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എ.വി നാസറുദ്ധീന്‍, സി.കെ അബുമാസ്റ്റര്‍ സംസാരിച്ചു.
കക്കട്ട്: നമ്പിയത്താം കുണ്ടില്‍ നടന്ന അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാരായണി അധ്യക്ഷയായി. ടി.പി പവിത്രന്‍, സി.കെ നാണു, വി. നാണു, കെ.സി വിനയകുമാര്‍, ടി. മുഹമ്മദലി, ടി.പി.എം തങ്ങള്‍, കെ.എം ഹമീദ്, തെക്കയില്‍ മൊയ്തുഹാജി, ടി.വി കുഞ്ഞമ്മദ് ഹാജി, പലോല്‍ കുഞ്ഞമ്മദ്, മുഹമ്മദ് റഹ്മാനി സംസാരിച്ചു.
കടമേരി: ഇ. അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ തണ്ണീര്‍പന്തലില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗം അനുശോചിച്ചു. കാട്ടില്‍ മൊയ്തു മാസ്റ്റര്‍ അധ്യക്ഷനായി. ശരീഫ് മുടിയല്ലൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. എം.കെ നാണു, ഇ.കെ അഹമ്മദ് മാസ്റ്റര്‍, കെ. മുഹമ്മദലി, ഇല്ലത്ത് നാണു നമ്പ്യാര്‍, കെ.സി രവി, ശ്രീജിലാല്‍, ഒ.കെ രാജീവന്‍, റഷീദ് ഒ, കെ. അബ്ദുറഹ്്മാന്‍ മാസ്റ്റര്‍, സി.എച്ച് അഷ്‌റഫ്, ഇസ്മായില്‍ മാസ്റ്റര്‍, ഫസല്‍ റഹ്്മാന്‍, സലാം സംസാരിച്ചു.
കിനാലൂര്‍: ഏഴുകണ്ടി വാര്‍ഡ് മുസ്‌ലിം ലീഗ് കമ്മിറ്റി അനുശോചനം സംഘടിപ്പിച്ചു. കണ്ടോത്ത് അബ്ദുള്ള അധ്യക്ഷനായി. പി. അബ്ദുസ്സലാം, കെ.എം ജലീല്‍, ടി.വി പ്രജീഷ്, സിദ്ധീഖ് മാസ്റ്റര്‍, മജീദ് മുസ്‌ലിയാര്‍, അന്‍വര്‍ മണ്ണാന്‍കണ്ടി, ഷംസീര്‍ ആശാരിക്കല്‍, നാസര്‍ പി.കെ, മുഹമ്മദ് ഷാഫി സംസാരിച്ചു.
നന്തിബസാര്‍: ഇ. അഹമദിന്റെ നിര്യാണത്തില്‍ നന്തിയില്‍ മൗനജാഥയും അനുശോചനയോഗവും നടത്തി. പി.പി കരീം അധ്യക്ഷനായി. വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളയായ പാപ്പന്‍ മൂടാടി, സാന്തിഷ്, രാജീവന്‍, കാട്ടില്‍ അബൂബക്കര്‍, ജാഫര്‍ എന്‍, ഫസല്‍ തങ്ങള്‍, ജാഫര്‍ കടലൂര്‍, രാഘവന്‍, എ.വി അബ്ദുറഹ്മാന്‍ മൗലവി പ്രസംഗിച്ചു. കെ.പി.കരീം സ്വാഗതം പറഞ്ഞു. പുത്തലത്ത് റഫീഖ് പ്രമേയം അവതരിപ്പിച്ചു.
പയ്യോളി: മുസ്്‌ലിംലീഗ് അഖിലേന്ത്യാ പ്രസിഡന്റ് ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ പയ്യോളിയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു.മുനിസിപ്പല്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് കോട്ടക്കല്‍ അഷ്‌റഫ് അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി. കുല്‍സു, സി. സുരേഷ്, പി.കെ ഗംഗാധരന്‍, വി.കെ അബ്ദുറഹ്്മാന്‍, വി.എം ഷാഹുല്‍ ഹമീദ്, എ.പി കുഞ്ഞബ്ദുല്ല, സി.പി രവീന്ദ്രന്‍, മഠത്തില്‍ അബ്ദുറഹ്്മാന്‍, സി.പി ഇസ്്മായില്‍, ടി.പി ലത്തീഫ്, എം. സമദ്, പി.വി അഹമ്മദ്, എസ്.കെ സമീര്‍ സംസാരിച്ചു.
ബാലുശ്ശേരി: മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിംലീഗ് ദേശീയ അധ്യക്ഷനുമായിരുന്ന ഇ.അഹമ്മദിന്റെ വേര്‍പാടില്‍ ബാലുശ്ശേരി പൗരാവലി അനുശോചനം രേഖപ്പെടുത്തി.
മുസ്‌ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ നടന്ന അനുശോചന യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട് അധ്യക്ഷയായി. മുസ്‌ലിംലീഗ് മണ്ഡലം പ്രസിഡന്റ് ഒ.കെ അമ്മത് അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ രാഷ്ട്രീയ സാമൂഹിക സന്നദ്ധ സംഘടനകളെ പ്രതിനിധീകരിച്ച് കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി.എന്‍ അശോകന്‍, നാരായണന്‍ കിടാവ്, നാസര്‍ എസ്‌റ്റേറ്റ്മുക്ക്, എന്‍.പി ബാബു, ഭരതന്‍ പുത്തൂര്‍വട്ടം, മണിയറ കോയഹാജി, വി.പി പോക്കര്‍കുട്ടി, കെ.കെ പരീദ്, സി.രാജന്‍, വി.സി വിജയന്‍, സി.പി ബഷീര്‍, ഹമീദ്ഹാജി, ടി. രാമചന്ദ്രന്‍ നായര്‍ പ്രസംഗിച്ചു. കെ. അഹമ്മദ്‌കോയ മാസ്റ്റര്‍ സ്വാഗതവും കെ.സി ബഷീര്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ബാലുശ്ശേരി ടൗണില്‍ മൗന ജാഥയും നടത്തി.
ഫറോക്ക്: മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ കേന്ദ്ര സഹമന്ത്രിയുമായിരുന്ന ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. രാമനാട്ടുകര മുനിസിപ്പല്‍ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി അനുശോചന യോഗത്തില്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ വാഴയില്‍ ബാലകൃഷ്ണന്‍ അക്ഷധ്യനായി.
മുനിസിപ്പല്‍ ലീഗ് പ്രസിഡന്റ് പി.ഇ ഖാലിദ് സ്വാഗതം പറഞ്ഞു. സെക്രട്ടറി കല്ലട മുഹമ്മദലി അനുശോചന പ്രമേയം അവതരിപ്പിച്ചു.
പ്രഭാകരന്‍, വേലായുധന്‍ പന്തീരങ്കാവ്, വെണ്‍മരത്ത് മജീദ്, എം.വി മോഹനന്‍ മാസ്റ്റര്‍, വി. അബ്ദുല്‍ അലി, ശിവദാസന്‍, അബ്ദുറഹിമാന്‍, അലി പി. ബാവ, ഷാജി, കെ.കെ ആലിക്കുട്ടി സംസാരിച്ചു. രാമനാട്ടുകര ടൗണില്‍ സര്‍വകക്ഷിയുടെ ആഭിമുഖ്യത്തില്‍ മൗനജാഥയും നടന്നു.
ചെറുവണ്ണൂരില്‍ മൗനജാഥയും അനുശോചന യോഗവും ചേര്‍ന്നു.
കോര്‍പറേഷന്‍ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.സി രാജന്‍ അധ്യക്ഷനായി. കൗണ്‍സിലര്‍ എം.കുഞ്ഞാമുട്ടി സ്വാഗതം പറഞ്ഞു. എം.കെ ഹസ്സന്‍കോയ അനുശോചന പ്രമേയം അവതരിപ്പിച്ചു.
മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി, കെ. രാജന്‍, എം.പി ജനാര്‍ദ്ധനന്‍, റഷീദ് പുതുക്കുടി, മനോജ്കുമാര്‍ മേനോത്ത്, കെ.എം ഹനീഫ, യു. പോക്കര്‍, കണ്ണാടി മൊയ്തീന്‍, കൗണ്‍സിലര്‍ എസ്.വി മുഹമ്മദ് ഷമീല്‍, റിയാസ് അരീക്കാട്, എ.പി ബഷീര്‍, വി. ശിഹാബ് സംസാരിച്ചു.
കടലുണ്ടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ഒ. ഭക്തവത്സലന്‍ അധ്യക്ഷനായി. എന്‍.കെ ബിച്ചിക്കോയ സ്വാഗതം പറഞ്ഞു.
സയ്യിദ് ആരിഫ് തങ്ങള്‍ അനുശോചന പ്രമേയം അവതരപ്പിച്ചു.
ലീഗ് ദേശീയ നിര്‍വാഹക സമിതി അംഗം ഷാഫി ചാലിയം, ഗംഗന്‍ മാസ്റ്റര്‍, ഫല്‍ഗുണന്‍, ഡല്‍ജി, മുരളി മുണ്ടെങ്ങാട്ട്, ഷാനവാസ് മാരാത്ത്, രാജന്‍, റഫീഖ് തയ്യില്‍, അഷ്‌റഫ്, ബീരാന്‍കോയ, കൃഷ്ണദാസ് സംസാരിച്ചു.
മാവൂര്‍: പഞ്ചായത്ത് മുസ്്‌ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ചിറ്റടി അഹമ്മദ്കുട്ടി ഹാജി അധ്യക്ഷനായി.
ടി.പി ചെറൂപ്പ അനുസ്മരണ പ്രഭാഷണം നടത്തി. തയ്യില്‍ ഹംസ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത്, കെ.പി ചന്ദ്രന്‍, കെ.സി രവീന്ദ്രനാഥ്, കെ. ദിവാകരന്‍, കൃഷ്ണന്‍ അടുവാട്, ടി.പി ഉണ്ണിക്കുടി, കെ.കെ കുഞ്ഞിക്കണാരന്‍, പാലക്കോളില്‍ മുഹമ്മദലി, എം. ഉസ്മാന്‍, വി. ബാലകൃഷ്ണന്‍ നായര്‍, എന്‍.പി അഹമ്മദ്, മാങ്ങാട്ട് അബ്ദുറസാഖ്, ഒ.എം നൗഷാദ്, യു.എ ഗഫൂര്‍, വി.കെ റസാഖ്, ടി. ഉമ്മര്‍ സംസാരിച്ചു.
കുറ്റിച്ചിറ മിശ്കാല്‍ റസിഡന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രവര്‍ത്തകസമിതി, പ്രവാസി കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രവര്‍ത്തക സമിതി യോഗം അനുശോചിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."