സിറിയയിലെ സൈനികത്താവളത്തിനു നേരെയുള്ള ഡ്രോണ്‍ ആക്രമണം റഷ്യ തകര്‍ത്തു
ദമസ്കസ്: സിറിയയിലെ തങ്ങളുടെ സൈനിക താവളത്തിനുനേരെ നടന്ന ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്തതായി റഷ്യ. ലദാക്കിയയിലെ വടക്കു-പടിഞ്ഞാറന്‍ നഗരമായ ഹുമൈമീമിലെ റഷ്യന്‍ സൈനിക താവളത്തിനുനേരെയാണ് ആക്രമണമുണ്ടായത്.
സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യുമന്‍ റൈറ്റ്സ്(എസ്.ഒ.എച്ച്.ആര്) ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
സിറിയന്‍ ആഭ്യന്തരയുദ്ധത്തില്‍ റഷ്യ സൈനികനടപടി തുടരുന്ന പ്രധാന തീരമേഖലയാണ് ഹുമൈമീം. പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഒരു ഇസ്ലാമിസ്റ്റ് സംഘമാണ് ഡ്രോണ്‍ ആക്രമണം നടത്തിയതെന്ന് എസ്.ഒ.എച്ച്.ആര് വ്യക്തമാക്കി. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വിമത പോരാളികളുടെ ആക്രമണത്തില്‍ റഷ്യന്‍ സൈന്യത്തിന്റെ നിരവധി വിമാനങ്ങള്‍ തകര്‍ന്നതായി ദിവസങ്ങള്‍ക്കു മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്ന ു. ഡിസംബര്‍ 31നുണ്ടായ വ്യോമാക്രമണത്തില്‍ രണ്ട് റഷ്യന്‍ സൈനികര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."