HOME
DETAILS
MAL
ലോക അര്‍ബുദ ദിനത്തില്‍ കേശദാനവുമായി ജെ.സി.ഐ
backup
February 03 2017 | 05:02 AM
മുക്കം: ലോക അര്‍ബുദ ദിനത്തില്‍ 'കേശദാനം സ്നേഹ ദാനം' എന്ന സന്ദേശവുമായി കാന്‍സര്‍ രോഗികള്‍ക്ക് മുടി മുറിച്ചു നല്‍കാനൊരുങ്ങി ജെ.സി.ഐ മണാശേരി കമാലിയ.
കെ.എം.സി.ടി സ്കൂള്‍ ഓഫ് നഴ്സിങ്ങുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ സഹായിക്കുക എന്ന ലക്ഷത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍നിന്നു ലഭിക്കുന്ന മുടി തൃശൂര്‍ അമല ഹോസ്പിറ്റലിനു നല്‍കുമെന്ന് ജെ.സി.ഐ ഭാരവാഹികള്‍ പറഞ്ഞു. 30 സെന്റിമീറ്ററില്‍ കുറയാത്ത നരച്ചതോ ഡൈ ചെയ്യാത്തതോ ആയ മുടി നല്കാന് താല്പര്യമുള്ളവര് 9645253833, 9645655026 നമ്പറുകളില്‍ ബന്ധപ്പെടണം.വാര്‍ത്താ സമ്മേളനത്തില്‍ ജെ.സി.ഐ പ്രസിഡന്റ് സോണിയ മൈക്കിള്‍, വൈസ് പ്രസിഡന്റ് ഡോ. ബിന്ദു, പ്രോഗ്രാം ഡയറക്ടര്‍ ധന്യ ജോസ്, മിനി സിബി പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."