എ.ഡബ്ല്യു.എച്ച് കോളജ് എജ്യുക്കേഷന്‍ വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കുന്നില്ല; വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചു
ഫറോക്ക്: എ.ഡബ്ല്യു.എച്ച് മാനേജ്മെന്റിനു കീഴില്‍ ചെറുവണ്ണൂരിലെ ബി.എഡ് കോളജിനോടനുബന്ധിച്ചു പ്രവര്‍ത്തിക്കുന്ന സ്പെഷ്യല്‍ എജ്യുക്കേഷല്‍ വിഭാഗത്തില്‍ അധ്യാപകരെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ സമരം തുടങ്ങി. ഭിന്ന ശേഷിക്കാരായവര്ക്കുള്ള അധ്യാപക പരിശീലന കേന്ദ്രത്തിലാണ് ഇതുവരെയും പരിശീലകരെ നിയമിക്കാത്തത്.
ലക്ഷദ്വീപില്‍ നിന്നടക്കം 50 വിദ്യാര്‍ഥികളാണ് അധ്യാപക പരിശീലനത്തിന് ഇവിടെ പഠനം നടത്തുന്നത്.
രണ്ടു വര്‍ഷത്തെ ഡി.ഇ.ഡി.എസ്.ഇ (ഡിപ്ലോമ ഇന്‍ സ്പഷ്യല്‍ എജ്യുക്കേഷന്‍), ഒരു വര്‍ഷത്തെ ഡി.സി.ബി.ആര് (ഡിപ്ലോമ ഇന്‍ കമ്മ്യൂണിറ്റി ബേസ്ഡ് റീഹാബിലിറ്റേഷന്‍) എന്നീ രണ്ടു കോഴ്സുകളാണ് സ്പഷ്യല്‍ എജ്യുക്കേഷന്‍ വിഭാഗത്തിലുള്ളത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ആരംഭിച്ച കോഴ്സിനു തുടക്കത്തില്‍ മൂന്ന് അധ്യാപകരുണ്ടായിരുന്നു. രണ്ടു മാസം പിന്നിട്ടപ്പോള്‍ അധ്യാപകരുടെ എണ്ണം ഒന്നായി ചുരുങ്ങി. ഇതോടെ വിദ്യാര്‍ഥികളുടെ പഠനം അവതാളത്തിലാവുകയായിരുന്നു.
അധികൃതരോട് നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ലെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. പ്രിന്‍സിപ്പല്‍ അവധിയിലായാതിനാല്‍ സൂപ്രണ്ടിനാണ് കോളജിന്റെ ചുമതല.
സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ മാനേജ്മെന്റ് തല്ലിപ്പിരിഞ്ഞതിനാല് കോടതി നിയോഗിച്ച റസീവറുടെ നിയന്ത്രണത്തിലാണിപ്പോള്‍ കോളജ് ഭരണം. ഇതും ഭിന്ന ശേഷിക്കാരായ ഈ വിദ്യാര്‍ത്ഥികളുടെ പഠനം അവതാളത്തിലാക്കാന്‍ ഇടയാക്കിയതായി സമരക്കാര്‍ പറയുന്നു.
ഒരു വര്‍ഷത്തെ ഡിപ്ലോമ കോഴ്സ് അവസാനിക്കാറായിട്ടും മിക്ക വിഷയങ്ങളിലും പഠനം തുടങ്ങിയിട്ടില്ല. ഇന്നു മുതല്‍ സമരം ശക്തമാക്കാനാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."