HOME
DETAILS
MAL
അമേരിക്കയുമായി ഇടപാടുകള്‍ തുടരും: പാകിസ്താന്
backup
January 08 2018 | 03:01 AM
ഇസ്ലാമാബാദ്: അമേരിക്കയുമായി സാധിക്കുന്നേടത്തോളം ഇടപാട് തുടരുമെന്ന് പാകിസ്താന് വിദേശകാര്യ സെക്രട്ടറി. അമേരിക്ക നടത്തുന്ന വായ്ത്താരികള്‍ ഇതിനു തടസമാകില്ലെന്നും വിദേശകാര്യ സെക്രട്ടറി തെഹ്മിന ജാന്‍ജുവ പറഞ്ഞു. കറാച്ചിയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന് സംഘടിപ്പിച്ച 'പാകിസ്താന്റെ വിദേശനയ പ്രശ്നങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അവര്‍. അഫ്ഗാനിസ്താനില്‍ പരാജയം രുചിക്കുന്നതടക്കമുള്ള മറ്റു കാരണങ്ങള്‍ കൊണ്ടാകാം ജനുവരി ഒന്നില്‍ പാകിസ്താനെതിരായ ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രസ്താവനയെന്ന് അവര്‍ പ്രതികരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."