ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്ക് ധനസഹായം
കോഴിക്കോട്: ഗാര്‍ഹിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന സ്ത്രീകള്‍ക്കു പുനരധിവാസ പദ്ധതി പ്രകാരം ധനസഹായം നല്‍കുന്നു.
2011 നവംബര്‍ 24ന് ശേഷം മജിസ്‌ട്രേറ്റ് കോടതികളില്‍ ഗാര്‍ഹിക അതിക്രമ കേസുകളോ, സ്ത്രീപീഡന കേസുകളോ ഫയല്‍ ചെയ്തവരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ സ്ത്രീകള്‍ക്കാണ് ധനസഹായം ലഭിക്കുക. വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപ വരെയുള്ളവര്‍ക്കാണ് സഹായം ലഭിക്കുക. ഉപജീവനം കണ്ടെത്തുന്നതിനും താമസം, ഭക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് എന്നിവയ്ക്കാണ് സഹായം. 10ന് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസര്‍ക്ക് അപേക്ഷ നല്‍കാം. ഒരിക്കല്‍ ഈ ആവശ്യത്തിന് ധനസഹായം ലഭിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് വിമന്‍ പ്രൊട്ടക്ഷന്‍ ഓഫിസ്, 'ബി'ബ്ലോക്ക് മൂന്നാം നില, സിവില്‍സ്റ്റേഷന്‍, കോഴിക്കോട്, എന്ന വിലാസത്തില്‍ ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ : 0495 2371343.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."