ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ കോഴിക്കോട് പൗരാവലി അനുശോചിച്ചു
കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്്‌ലിം ലീഗ് നേതാവ് ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ കോഴിക്കോട് പൗരാവലി അനുശോചിച്ചു. പാര്‍ലമെന്റില്‍ ഹൃദയാഘാതം മൂലം ഇ. അഹമ്മദ് വീണതു മുതല്‍ ഭൗതികശരീരം ആശുപത്രിയില്‍ നിന്നു വിട്ടുകിട്ടുന്നതുവരെയുള്ള നാടകീയ സംഭവങ്ങള്‍ എം.കെ രാഘവന്‍ എം.പി വിവരിച്ചു. മരണം ഉറപ്പായിട്ടും സ്വാര്‍ഥതാത്പര്യങ്ങള്‍ക്കു വേണ്ടി പ്രഖ്യാപനം നീട്ടി വച്ചതായി തോന്നി. എം.പി മാരേയും ബന്ധുക്കളേയും മരണാസന്നനായ മനുഷ്യനെ കാണാന്‍ അനുവദിക്കാതെ ഗുണ്ടകളെ ഉപയോഗിച്ചു നേരിടുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അന്തിമോപചാരം അര്‍പിക്കാന്‍ അഹമ്മദിന്റെ വീട്ടിലെത്തിയ പ്രധാനമന്ത്രിയോട് മകള്‍ ഫൗസിയ ഇക്കാര്യം ഉണര്‍ത്തിയെന്നും വിഷയം ഗൗരവമായി അന്വേഷിക്കണമെന്നും രാഘവന്‍ ആവശ്യപ്പെട്ടു. എന്നാല്‍ എം.പി പറഞ്ഞപോലെയാണ് കാര്യങ്ങള്‍ സംഭവിച്ചതെങ്കില്‍ അതു ദൗര്‍ഭാഗ്യകരമാണെന്നും മഹാനായ ഒരു മനുഷ്യന്റെ മരണം വിവാദമാക്കാതെ അന്വേഷിക്കുകയാണ് വേണ്ടതെന്നും ബി.ജെ.പി കേന്ദ്ര നിര്‍വാഹക സമിതിയഗം പി.എസ് ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.
എം.സി മായിന്‍ ഹാജി, പി.ടി.എ റഹീം എം.എല്‍.എ, ഡപ്യൂട്ടി മേയര്‍ മീരദര്‍ശക്, ടി.സിദ്ദീഖ്, അഡ്വ.പി. ശങ്കരന്‍, വി. കുഞ്ഞാലി, അഹമ്മദ് ദേവര്‍കോവില്‍, പി.നവാസ്, എഞ്ചി. പി. മമ്മദ്‌കോയ, പി.കെ അബ്ദുറഹിമാന്‍, എം.ബാബുരാജ്, കെ.എം സുരേഷ് ബാബു, സി.പി ഹമീദ്, കെ.പി രാജന്‍, വിരാന്‍കുട്ടി, കെ.സി അബു, നാരായണന്‍കുട്ടി, ടി.പി ദാസന്‍, പി.കെ ഫിറോസ്, നജീബ് കാന്തപുരം, കമാല്‍ വരദൂര്‍ സംസാരിച്ചു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല സ്വാഗതവും ജനറല്‍ സെക്രട്ടറി എന്‍.സി അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."