സാഹിത്യം, മാധ്യമം, രാഷ്ട്രീയം ദ്വിദിന ദേശിയ സെമിനാര്‍ ഫെബ്രുവരി 6, 7 തിയതികളില്‍
മാനന്തവാടി: മേരിമാതാ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ഇംഗ്ലീഷ്, ജേണലിസം, പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗങ്ങള്‍ യു.ജി.സി സഹകരണത്തോടെ സാഹിത്യം, മാധ്യമം, രാഷ്ട്രീയം എന്ന വിഷയത്തില്‍ ഫെബ്രുവരി 6, 7 തിയതികളില്‍ യു.ജി.സി ദ്വിദിന ദേശിയ സെമിനാര്‍ കോളജില്‍ വച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും. മൈസൂര്‍ സര്‍വകലാശാല ജേണലിസം വിഭാഗം പ്രൊ. ഡോ. ഉഷാ റാണി നാരായണ മുഖ്യപ്രഭാഷണം നടത്തും. വിവിധ വിഷയങ്ങളിലായി ഒന്‍പതു സെഷനുകളില്‍ നടക്കുന്ന സെമിനാറില്‍ കേരളത്തിനകത്തു നിന്നും പുറത്തുനിന്നുമുള്ള അധ്യാപകരും ഗവേഷകരും പങ്കെടുക്കും. ഡല്‍ഹി സെന്റ്. സ്റ്റീഫന്‍സ് കോളജ് പ്രൊഫ. എന്‍.പി ആഷ്ലി, കാലിക്കറ്റ് സര്‍വകലാശാല ജേണലിസം വകുപ്പധ്യക്ഷന് ഡോ. മുഹമ്മദലി, റെഫ്സീന, ഡോ. കെ.എസ് രാഗിണി, ഡോ. വനമാല, ഡോ. അരുണ്‍ലാല്‍ തുടങ്ങി നാല്പതോളം പേര് പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഡോ.സാവിയോ ജയിംസ്, ഡോ.പി.പി. ഷാജു, ടോബി.കെ. ജോസഫ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."