നാഗാലാന്‍ഡ് ശാന്തമാകുന്നു; സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമെന്നു പൊലിസ്
കൊഹിമ: കലാപം പൊട്ടിപ്പുറപ്പെട്ട നാഗാലാന്‍ഡില്‍ സ്ഥിതിഗതികള്‍ ശാന്തമാകുന്നു. തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിനെതിരേ ഗോത്രവര്‍ഗക്കാര്‍ നടത്തിയ വ്യാപക അക്രമത്തെതുടര്‍ന്ന് വന്‍ നാശനഷ്ടമാണ് ഉണ്ടായത്.
പൊലിസും 375 അര്‍ധസൈനിക സേനാംഗങ്ങളും കൊഹിമ നഗരത്തില്‍ ക്യാംപ് ചെയ്യുന്നുണ്ട്.
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അസം റൈഫിള്‍സിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രശ്‌നബാധിത പ്രദേശങ്ങളെല്ലാം പൊലിസ് നിരീക്ഷണത്തിലാണ്.
കഴിഞ്ഞ ദിവസം നാഗാ ഗോത്രത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ കൊഹിമ മുനിസിപ്പല്‍ കൗണ്‍സില്‍ ഓഫിസും ജില്ലാ കലക്ടറുടെ ഓഫിസും അഗ്‌നിക്കിരയാക്കിയിരുന്നു. മുഖ്യമന്ത്രി ടി.ആര്‍ സെലിയാങ് വൈകിട്ട് നാലു മണിക്കകം രാജിവയ്ക്കണമെന്ന ഇവരുടെ അന്ത്യശാസനം അംഗീകരിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണസിരാ കേന്ദ്രത്തിന് തീ കൊളുത്തിയത്.
ചില സര്‍ക്കാര്‍ കെട്ടിടങ്ങളും വാഹനങ്ങളും പ്രതിഷേധക്കാര്‍ അഗ്‌നിക്കിരയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."