മുഅല്ലിം കൂട്ടായ്മയുടെ ശ്രമം പൂവണിയുന്നു
തിരുവനന്തപുരം: സമസ്തയുടെ പ്രപര്‍ത്തകനായിരുന്ന അബ്ദുല്‍ കബീര്‍ ദാരിമിയുടെ കുടുംബത്തിനുവേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്റെ ശ്രമഫലമായി പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ദാനം ഇന്ന്. കേരളത്തിനകത്തും പുറത്തുമുള്ള 450ഓളം റെയ്ഞ്ചുകളില്‍നിന്ന് സ്വരൂപിച്ച അരക്കോടിയോളം രൂപ ചെലവിലാണ് വെഞ്ഞാറമൂട് പേരിമ്മലയില്‍ വീട് നിര്‍മിച്ചത്.
വീടിന്റേയും സ്ഥലത്തിന്റേയും പ്രമാണങ്ങളുടെ കൈമാറ്റവും സമസ്ത കണ്‍വന്‍ഷനും ഇന്ന് നടക്കും. രാവിലെ 10ന് തിരുവനന്തപുരം ബീമാപ്പള്ളി ഓഡിറ്റോറിയത്തില്‍ ആണ് ചടങ്ങ്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ രേഖകള്‍ കൈമാറും. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജന. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, ഡോ.എന്‍.എ.എം അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ ഹമീദ് ഫൈസി, പിണങ്ങോട് അബൂബക്കര്‍, കെ. മോയിന്‍ കുട്ടി മാസ്റ്റര്‍, എം.എ ചേളാരി, നൗഷാദ് ബാഖവി ചിറയിന്‍കീഴ്, ഇമ്പിച്ചിക്കോയ മുസ്‌ലിയാര്‍ വയനാട്, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍ എളേറ്റില്‍, മൊയ്തീന്‍ മുസ്‌ലിയാര്‍ പുറങ്ങ്, അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍ കൊടക്, കെ.ടി ഹുസൈന്‍കുട്ടി മൗലവി പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."