സി.എം.എഫ്.ആര്.ഐയില്‍ കടലറിവുകളുടെ പ്രദര്‍ശനം
കൊച്ചി:ആഴക്കടലിന്റെ വിസ്മയങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്രഗവേഷണ പഠനങ്ങള്‍ അറിയാനും സംശയനിവാരണം നടത്താനും പൊതുജനങ്ങള്‍ക്ക് അവസരമൊരുക്കുന്ന പ്രദര്‍ശനം ഇന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സി.എം.എഫ്.ആര്.ഐ) നടക്കും. രാവിലെ 10 മുതല്‍ 4 വരെയാണ് സി.എം.എഫ്.ആര്.ഐ പൊതുജനങ്ങള്‍ക്കായി തുറന്നിടുന്നത്. പ്രവേശനം സൗജന്യമാണ്.
സമുദ്ര ജൈവവൈവിധ്യ മ്യൂസിയം, അക്വേറിയം, ലബോറട്ടറികള്‍ തുടങ്ങിയവ സന്ദര്‍ശിക്കാനും ഈ മേഖലയിലെ പഠനങ്ങളെക്കുറിച്ച് ശാസ്ത്രജ്ഞരുമായി സംവദിക്കാനും അവസരമുണ്ടാകും.
സി.എം.എഫ്.ആര്.ഐയുടെ 70ാമത് സ്ഥാപക ദിനത്തോടനുബന്ധിച്ചാണ് സ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും കടലറിവുകളുടെ പ്രദര്‍ശനമൊരുക്കുന്നത്.ഏറ്റവും വലിയ മത്സ്യമായ തിമിംഗല സ്രാവ്, ഡോള്‍ഫിന്‍, കടല്‍ പശു, സണ്‍ ഫിഷ്, വിഷമത്സ്യങ്ങള്‍, പെന്ഗ്വിന്, കടല്‍ പാമ്പുകള്‍, നക്ഷത്ര മത്സ്യങ്ങള്‍, കടല്‍കുതിര, വിവിധയിനം ശംഖുകള്‍ തുടങ്ങി കടലിലെ വൈവിധ്യമായ സസ്യജന്തുജാലങ്ങളുടെ ശേഖരം സി.എം.എഫ്.ആര്.ഐയിലെ മ്യൂസിയത്തില്‍ ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."