HOME
DETAILS

ബജറ്റ് കബളിപ്പിക്കല്‍, ഫാക്ടിനും എച്ച്.ഒ.സിക്കും അവഗണനയെന്ന് കെ.വി തോമസ്

  
backup
February 03 2017 | 06:02 AM

%e0%b4%ac%e0%b4%9c%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%95%e0%b4%ac%e0%b4%b3%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ab

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമായ ഫാക്ടിന് കേന്ദ്ര ബജറ്റില്‍ തുക നീക്കിവയ്ക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍ പ്രൊഫ. കെ.വി. തോമസ് എം.പി കുറ്റപ്പെടുത്തി.യു.പി.എ സര്‍ക്കാര്‍ ഫാക്ടിന്റെ രക്ഷയ്ക്ക് തയാറാക്കിയ സാമ്പത്തിക പാക്കേജ് രണ്ടര വര്‍ഷമായി തടഞ്ഞുവയ്ക്കുകയും ഫാക്ടിന്റെ സ്ഥലം പണയപ്പെടുത്തി നൂറ് കോടി രൂപയുടെ വായ്പ ഭീമമായ പലിശയ്ക്ക് നല്‍കുകയും ചെയ്ത് സ്ഥാപനത്തെ വീണ്ടും കടക്കെണിയിലാക്കുകയാണ് ബി.ജെ.പി സര്‍ക്കാര്‍ ചെയ്തത്.
18 മാസത്തിലേറെയായി ശമ്പളം പോലുമില്ലാത്ത എച്ച്.ഒ.സിയെ രക്ഷിക്കാനും നടപടിയില്ല. എച്ച്.എം.ടി യൂണിറ്റുകളില്‍ ലാഭകരമായി പ്രവര്‍ത്തിക്കുന്ന കളമശ്ശേരി യൂണിറ്റിനും ബജറ്റ് വിഹിതം നാമമാത്രമാണ്.
കൊച്ചി കപ്പല്‍ശാലയ്ക്ക് ബജറ്റ് വിഹിതം അനുവദിക്കാതെ സ്വന്തം ഫണ്ട് വിനിയോഗിക്കാനുള്ള അനുമതി മാത്രമാണ് നല്‍കിയത്. സ്വകാര്യവല്‍ക്കരണം പ്രഖ്യാപിച്ച കപ്പല്‍ശാലയുടെ ഭൂരിഭാഗം ഷെയറുകളും സ്വകാര്യവ്യക്തികള്‍ക്ക് നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമാണ് ബജറ്റ് വിഹിതം നല്‍കാത്തത്.
കൊച്ചി തുറമുഖ ട്രസ്റ്റിന്റെ വികസനത്തിന് പല പദ്ധതികളും പ്രഖ്യാപിച്ചെങ്കിലും ഒന്നും നടപ്പാക്കാന്‍ തുക മാറ്റിവച്ചിട്ടില്ല. മെട്രോ പദ്ധതികള്‍ക്ക് അപ്പാടെ എന്ന രൂപത്തില്‍ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും കൊച്ചിയ്ക്ക് എത്ര നല്‍കുമെന്ന വ്യക്തതയില്ലാത്തത് ദുരുദ്ദേശ്യപരമാണ്. റെയില്‍വെ സ്റ്റേഷനുകള്‍ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊച്ചിയെയും തിരുവനന്തപുരത്തേയും ഉള്‍പ്പെടുത്താത്തത് പ്രതിഷേധാര്‍ഹമാണ്.
എറണാകുളം ഓള്‍ഡ് റെയില്‍വെ സ്റ്റേഷന്റെ പുനരുദ്ധാരണം ഇപ്പോഴും കടലാസിലാണ്. ബി.ജെ.പി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ച എയിംസ് മൂന്നു തവണയും കേരളത്തിന് നല്‍കാതെ മനഃപൂര്‍വം കബളിപ്പിക്കുകയാണെന്നും പ്രൊഫ. കെ.വി. തോമസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എല്‍.ഡി.എഫിനൊപ്പം തന്നെയാണ് ഇപ്പോഴും;  ഈ രീതിയിലാണ് പാര്‍ട്ടിയുടെ പോക്കെങ്കില്‍ 20-25 സീറ്റേ കിട്ടൂ- പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഇസ്‌റാഈലിന് തലങ്ങും വിലങ്ങും തിരിച്ചടി; യെമനില്‍ നിന്നും മിസൈല്‍, ആക്രമണം അഴിച്ചു വിട്ട് ഇറാഖും

International
  •  3 months ago
No Image

തൃശൂരിലെ എ.ടി.എം കവര്‍ച്ച; 5 അംഗ കൊള്ളസംഘം പിടിയിലായത് തമിഴ്‌നാട്ടില്‍ വച്ച്; പൊലിസുമായുള്ള ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു

Kerala
  •  3 months ago
No Image

തൃശൂര്‍ എ.ടി.എം കവര്‍ച്ചാ സംഘം പിടിയില്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖിനെ കണ്ടെത്താന്‍ മാധ്യമങ്ങളിലും ലുക്കൗട്ട് നോട്ടിസ്

Kerala
  •  3 months ago
No Image

പൊന്നുംവിലയിലേക്ക് സ്വര്‍ണക്കുതിപ്പ്;  320 കൂടി ഇന്ന് പവന് 56,800;  വൈകാതെ 57000 കടക്കുമെന്ന് സൂചന

International
  •  3 months ago
No Image

'ബേജാറാകേണ്ട എല്ലാം വിശദമായി പറയും' അന്‍വറിനെ തള്ളി ആരോപണ മുനകളില്‍ മൗനം പാലിച്ച് മുഖ്യമന്ത്രി

International
  •  3 months ago
No Image

കേരളത്തില്‍ ഒരാള്‍ക്കു കൂടി എംപോക്‌സ്; രോഗം സ്ഥിരീകരിച്ചത് വിദേശത്ത് നിന്ന് വന്ന എറണാകുളം സ്വദേശിക്ക്

Kerala
  •  3 months ago
No Image

ഗസ്സക്കുമേലും ഇസ്‌റാഈല്‍ തീമഴ; അഭയാര്‍ഥികള്‍ താമസിച്ച സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തില്‍  മരണം 15, ഭിന്നശേഷിക്കാര്‍ ഉള്‍പെടെ

International
  •  3 months ago
No Image

'പൂരത്തിനിടെ സംഘര്‍ഷത്തിന് ആസൂത്രിത ശ്രമം; എന്തിനും തയ്യാറായി ആര്‍.എസ്.എസ് സംഘമെത്തി' ഗുരുതര വെളിപെടുത്തലുമായി വി.എസ്.സുനില്‍ കുമാര്‍

International
  •  3 months ago