കാവനൂര്‍ മജ്മഅ് ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി
അരീക്കോട് (മലപ്പുറം): കാവനൂര്‍ റഹ്മത്ത് നഗരിയില്‍ സമ്മേളിച്ച ആയിരങ്ങളെ സാക്ഷിയാക്കി കര്‍മസാഫല്യത്തിന്റെ നിറവില്‍ കാവനൂര്‍ മജ്മഅ് ഇരുപതാം വാര്‍ഷിക വാഫി ഹിഫ്ള് സനദ്ദാന സമ്മേളനത്തിന് പരിസമാപ്തി. ഇന്നലെ നടന്ന സനദ്ദാന സമ്മേളനത്തില്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍നിന്ന് 73 വാഫി പണ്ഡിതരും 23 ഹാഫിളുകളും സനദ് ഏറ്റുവാങ്ങി പ്രബോധന വീഥിയിലിറങ്ങി. അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര് സ്ഥാനവസ്ത്രം വിതരണം ചെയ്തു.
സമാപന സമ്മേളനം പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ സനദ്ദാന പ്രഭാഷണം നടത്തി. സമസ്ത ജന. സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് അനുഗ്രഹ പ്രഭാഷണം നിര്‍വഹിച്ചു. അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.ഇസ്ഹാഖ് അബ്ദുല്‍ ആല് അബ്ദുല്‍ അലി, ഇന്റര്‍ നാഷനല്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റീസ് ലീഗ് ഡയറക്ടര്‍ ഡോ.വലീദ് അബ്ദുല്‍ മുന്‍ഇം അസ്സഈദ് ഈജിപ്ത്, എം.ഡി അബ്ദുല്‍ വഹാബ് ദത്ത് മലേഷ്യ എന്നിവര്‍ മുഖ്യാതിഥികളായി. അബ്ദുല്‍ ഹകീം ഫൈസി വാഫി സന്ദേശം കൈമാറി. എം.ടി അബ്ദുല്ല മുസ്ലിയാര്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര്, ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി, എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, പി.വി അബ്ദുല്‍ വഹാബ്, ഇ.ടി മുഹമ്മദ് ബശീര്‍, എം.ഐ ഷാനവാസ്, കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ. കെ. മുഹമ്മദ് ബശീര്‍, കെ.എ റഹ്മാന് ഫൈസി കാവനൂര്‍, സി.എം കുട്ടി സഖാഫി വെള്ളേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."