സ്വകാര്യവല്‍ക്കരണം അനുവദിക്കില്ല; കരാര്‍ സമ്പ്രദായം അവസാനിപ്പിക്കണം: ഡോ. സഞ്ജീവറെഡ്ഡി
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവല്‍ക്കരണം ഒരു തരത്തിലും അംഗീകരിക്കില്ലെന്ന് ഐ.എന്‍.ടി.യു.സി ദേശീയ പ്രസിഡന്റും രാജ്യാന്തര ട്രേഡ് യൂനിയന്‍ സംഘടനകളുടെ ഉപാധ്യക്ഷനുമായ ഡോ.ജി സഞ്ജീവറെഡ്ഡി. പൊതുമേഖലാ സ്ഥാപനങ്ങള്‍ ബാധ്യതയാണെന്ന പ്രധാനമന്ത്രിയുടെ നിലപാടില്‍ ശക്തമായി പ്രതിഷേധിക്കുന്നതായും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടന്ന ഐ.എന്‍.ടി.യു.സി ദേശീയ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സഞ്ജീവറെഡ്ഡി. തൊഴിലാളികളുടെയും ജനങ്ങളുടെയും സ്വത്താണ് പൊതുമേഖലാ സ്ഥാപനങ്ങള്‍. അത് തോന്നും പോലെ വിറ്റഴിക്കാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് റെഡ്ഡി വ്യക്തമാക്കി.
കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനങ്ങള്‍ അടിയന്തരമായി നിര്‍ത്തലാക്കണമെന്നും എല്ലാ കരാര്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഐ.എന്‍.ടി.യു.സി ദേശീയ ജനറല്‍ സെക്രട്ടറി രാജേന്ദ്രപ്രസാദ് സിങ്, മുതിര്‍ന്ന നേതാവ് രാഘവയ്യ, സംസ്ഥാന പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."