HOME
DETAILS
MAL
കുസാറ്റ് ലിഫ്റ്റ് അപകടം: മരണമടഞ്ഞ കരാര്‍ തൊഴിലാളിയുടെ കുടുംബത്തിന് രണ്ടുലക്ഷം
backup
February 03 2017 | 06:02 AM
കൊച്ചി: കൊച്ചി സര്‍വ്വകലാശാലയുടെ തൃക്കാക്കര ക്യാമ്പസിലെ, കെട്ടിട നിര്‍മാണ സ്ഥലത്തെ താല്‍ക്കാലിക ലിഫ്റ്റ് പൊട്ടിവീണ് മരിച്ച തമിഴ്നാട് സ്വദേശി പഴനിവേല്‍ (50)ന്റെ കുടുംബത്തിന് ആശ്വാസധനം നല്കി.സര്‍വ്വകലാശാല പ്രഖ്യാപിച്ച രണ്ടുലക്ഷം രൂപ കുസാറ്റ് വൈസ്ചാന്‍സലര്‍ ഡോ. ജെ. ലതയില്നിന്നും പരേതന്റെ പത്നി തമിഴ്നാട് കോടമ്പക്കം സ്വദേശി ലക്ഷ്മിയും മകന് അരുണ്‍കുമാറും ചേര്‍ന്നു ഏറ്റുവാങ്ങി. സിന്‍ഡിക്കേറ്റ് ഹാളില്‍വച്ചു നടന്ന ചടങ്ങില്‍ അപകടത്തില്‍ പരിക്കേറ്റ തൃപ്പൂണിത്തുറ എരൂര്‍ സൗത്ത് ചക്കിനിക്കാട് വീട്ടില്‍ സി.കെ രതീഷിന് 75,000 രൂപയുടെ ചെക്കും വൈസ് ചാന്‍സലര്‍ നല്കി.
കരാറുകാരനുവേണ്ടി പണിയെടുത്തവരാണ് ഇവരെങ്കിലും മാനുഷിക പരിഗണന കണക്കിലെടുത്താണ് ഈ സഹായധനം സര്‍വ്വകലാശാല നല്‍കുന്നതെന്ന് വൈസ്ചാന്‍സലര്‍ നേരത്തെ അിറയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."