കേരളം നല്കിയ ആതിഥ്യ മര്യാദയും ആരാധക പിന്തുണയും മഹത്തരം: സച്ചിന്
കൊച്ചി: കേരളം നല്കിയ ആതിഥ്യ മര്യാദയും ആരാധക പിന്തുണയും മഹത്തരമാണെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍. കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോള്‍ ഇവിടുത്തെ ഭക്ഷണം വരെ താന്‍ ആസ്വദിച്ചു തുടങ്ങി. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായാണ് കേരളത്തില്‍ ആദ്യമായി എത്തുന്നത്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ബൗളര്‍ എന്ന നിലയിലാണ് തിളങ്ങിയത്. ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു. ഈ രണ്ട് മത്സരങ്ങള്ക്കത്തെിയപ്പോഴും എന്നെ ആകര്‍ഷിച്ച ഒരു ഘടകമുണ്ട്. അത് കാണികളുടെ പിന്തുണയാണ്. രാവിലെ ആരംഭിക്കുന്ന മത്സരത്തിന് പുലര്‍ച്ചെ അഞ്ചിന് ഗേറ്റിനു മുന്നിലത്തെി കാത്തുനില്ക്കുന്ന ആരാധകരെ കേരളത്തിലാണ് ആദ്യമായി കണ്ടത്. പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം കേരള ബ്ളാസ്റ്റേഴ്സിന്റെ സഹഉടമയായി ഞാന്‍ വീണ്ടുമത്തെി. അപ്പോഴും ഒരുമാറ്റവുമില്ല. സ്പോര്‍ട്സിനെ കേരളീയര്‍ എത്രമാത്രം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണ് ഇത്.
കായിക താരത്തെ സംബന്ധിച്ച് പരിക്ക് സ്വാഭാവികമാണ്. അതില്‍നിന്ന് തിരിച്ചു വരുക എന്നതാണ് പ്രധാനം. നല്ല മാര്‍ഗനിര്‍ദേശം, നല്ല പിന്തുണ, നല്ല ചികിത്സ എന്നിവയാണ് പ്രധാന ഘടകങ്ങള്‍. ടെന്നീസ് എല്ബോയായിരുന്നു എന്റെ കരിയറില്‍ സംഭവിച്ച പ്രധാന പരിക്ക്. പരമ്പരക്ക് തൊട്ടുമുമ്പാണ് എനിക്ക് പരിക്കേറ്റത്. പരമ്പരയില്‍ കളിക്കാന്‍ ഞാന്‍ സാധ്യമാകുന്നതെല്ലാം ചെയ്തെങ്കിലും സാധിച്ചില്ല. ഈ പരിക്ക് മറ്റു താരങ്ങള്ക്കുമുണ്ടായിരുന്നെങ്കിലും പരമ്പരയുടെ അവസാനമാണ് തിരിച്ചറിഞ്ഞത്. മൂന്ന് നാല് മാസങ്ങള്‍ക്കു ശേഷമാണ് കളിക്കളത്തിലേക്ക് ഞാന്‍ വീണ്ടും തിരിച്ചെത്തിയത് സച്ചിന് പറഞ്ഞു. ചടങ്ങില്‍ കെ.വി തോമസ് എം.പി, ഹൈബി ഈഡന് എം.എല്‍.എ എന്നിവരും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."