HOME
DETAILS
MAL
മേതല പള്ളി, നടത്തിപ്പും മുത്തവല്ലിഷിപ്പും സംബന്ധിച്ച് കോടതി വിധിയായി
backup
February 03 2017 | 06:02 AM
കോതമംഗലം:കുറ്റിലഞ്ഞി മേതല മുഹിയദ്ധീന്‍ പള്ളിയുടെ നടത്തിപ്പും മുത്തവല്ലിഷിപ്പും തോട്ടത്തിക്കുളം പുത്തന്‍പുരയില്‍ ഹസന് മക്കാരിന്റെ പിന്തലമുറക്കാര്ക്ക് അവകാശപ്പെട്ടതെന്ന് മുവാറ്റുപുഴ സബ് ജഡ്ജ് സി.ജി.ഘോഷ വിധിച്ചു.
മൂവാറ്റുപുഴ മുന്‍സിഫ് കോടതി തോട്ടത്തികുളം കുടുംബത്തിന് അനുകൂലമായി നല്കിയ വിധിയെ ചോദ്യം ചെയ്ത് താല്‍ക്കാലിക ഭരണ സമിതി ഉള്‍പ്പടെയുള്ളവര്‍ 1996 ല്‍ നല്കിയ കേസിലാണ് സബ് കോടതിയുടെ വിധി.
മുന്‍സിഫ് കോടതി വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് കോടതി വിധിക്കുകയായിരുന്നു.ഇവരുടെ ഭരണകാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനെ തടയരുതെന്നും കോടതി വിധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."