ഇ അഹമ്മദ് അനുസ്മരണ സമ്മേളനം നടന്നു
മട്ടാഞ്ചേരി: ഇ അഹമ്മദ് സാഹിബിന്റെ മരണവുമായി ബന്ധപ്പെട്ടുണ്ടായ ചോദ്യങ്ങള്‍ വരാന്‍ പോകുന്ന ദിവസങ്ങളില്‍ പാര്‍ലമെന്റില്‍ ഉയരുമെന്ന് എം.പി യും പി.എ.സി ചെയര്‍മാനുമായ കെ.വി തോമസ്.അന്തരിച്ച മുസ്ലിം ലീഗ് ദേശിയ പ്രസിഡന്റും മുന്‍ കേന്ദ്ര മന്ത്രിയുമായിരിന്ന ഇ അഹമ്മദ് സാഹിബിന്റെ അനുശോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. മുന്‍ കേന്ദ്രമന്ത്രി കൂടിയായ വ്യക്തിക്ക് ലഭിച്ച ഈ അനുഭവം ഇനി ആര്‍ക്കും ഉണ്ടാകരുത്.
മരണസമയത്ത് ചെയ്യുന്ന കര്‍മങ്ങള്‍ പോലും ചെയ്യാന്‍ ബന്ധുക്കളെ അനുവദിച്ചില്ല.രാജ്യത്തെ താല്‍പ്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് മുസ്ലിം രാജ്യങ്ങളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരുകള്‍ നിയോഗിക്കുന്നത് ഇ അഹമ്മദിനെയായിരുന്നു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എന്‍ കെ നാസര്‍ അധ്യക്ഷത വഹിച്ചു.കെ ജെ മാക്‌സി എം.എല്‍.എ, ഡൊമനിക്ക് പ്രസന്റേഷന്‍, സി.പി.എം ഏരിയാ സെക്രട്ടറി കെ എം റിയാദ്, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി കെ ഷബീബ്, കേരളാ കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി അംഗം എം എം ഫ്രാന്‍സിസ്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് പ്രവീണ്‍ ദാമോദര പ്രഭു, ഡി.സി.സി സെക്രട്ടറി പി കെ അബ്ദുള്‍ ലത്തീഫ് ,നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈനി മാത്യു, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ പി എം ഹാരിസ്,കൊച്ചി നോര്‍ത്ത് ബ്‌ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പി എച്ച് നാസര്‍, ടി വൈ യുസഫ്, അക്ബര്‍ ബാദുഷ, കെ എം റഹിം, വി എച്ച് ഷിഹാബ്, ഷാഫി എന്നിവര്‍ സംസാരിച്ചു.
മൂവാറ്റുപുഴ: നഗരസഭാംഗമായി പൊതുജീവിതം ആരംഭിച്ച് വിശ്വപൗരനായി മാറിയ ഇ.അഹമ്മദ് സാഹിബിന്റെ ജീവിതം രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും നല്ല മാതൃകയാണന്ന് എല്‍ദോ എബ്രഹാം എം.എല്‍.എ പ്രസ്താവിച്ചു. മുസ്ലിംലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച അനുശോചന സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഉഷ ശശീധരന്‍ അധ്യക്ഷത വഹിച്ചു. മുന്‍ എം.എല്‍.എമാരായ ജോസഫ് വാഴയ്ക്കന്‍, ജോണി നെല്ലൂര്‍, ഗോപി കോട്ടമുറിയ്ക്കല്‍, നഗരസഭാ വൈസ് ചെയര്‍മാന്‍ പി.കെ.ബാബുരാജ്, മുന്‍ചെയര്‍മാന്‍ പി.എം.ഇസ്മയില്‍, കെ.എം.സലീം, പായിപ്ര കൃഷ്ണന്‍, പി.പി.എല്‍ദോസ്, ജോസ് വള്ളമറ്റം, കെ.എം.അബ്ദുല്‍ മജീദ്, പി.എം.അമീറലി, ടോമി പാലമല, ഫൈസല്‍ മൗലവി ചിലവ്, മുഹമ്മദ് തൗഫീഖ് മൗലവി, മുഹമ്മദ് അസ്ലം, ഷംസുദ്ദീന്‍ ഫാറൂഖി, എ.അബൂബക്കര്‍, എം.എം.സീതി, പി.എസ്.സൈനുദ്ദീന്‍, പി.എ.ബഷീര്‍, എം.എം.അലിയാര്‍, ഷംസുദ്ദീന്‍ ലബ്ബ, എ.എം.ഷാനവാസ്, പി.സി.രാജന്‍, മുഹമ്മദ് പനയ്ക്കല്‍, കെ.എം.അബ്ദുല്‍ഖാദര്‍ എന്നിവര്‍ പ്രസംഗിച്ചു.മൂവാറ്റുപുഴ സെന്‍ട്രല്‍ ജുമാമസ്ജിദ് ഇമാം നൗഫല്‍ കൗസരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി.
കോതമംഗലം: രാജ്യത്ത് എല്ലാ വിഭാഗം ജനങ്ങളുമായും അടുത്ത ബന്ധം പുലര്‍ത്തിയ നേതാവായിരുന്നു അന്തരിച്ച ഇ.അഹമ്മദ് സാഹിബെന്ന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു.മുസ്‌ലിം ലീഗ് അഖിലേന്ത്യാ അധ്യക്ഷന്‍ ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണത്തില്‍ അനുശോചിച്ചു കൊണ്ട് കോതമംഗലം നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മുനിസിപ്പല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര തലത്തില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയ ഇ അഹമ്മദ് സാഹിബ് തികഞ്ഞ മതേതരവാദിയായിരുന്നുവെന്ന് നേതാക്കള്‍ അനുസ്മരിച്ചു. മികച്ച പാര്‍ലമെന്റേറിയനായിരുന്ന അദ്ദേഹത്തിന്റെ നയതന്ത്ര വൈഭവം കൊണ്ട് വിദേശ രാജ്യങ്ങളില്‍ വിവിധങ്ങളായ ദുരിതങ്ങളില്‍ നിന്ന് മോചിതരായ ഭാരതീയര്‍ നിരവധിയാണ്.
നിയോജക മണ്ഡലം ചെയര്‍മാന്‍ കെ.എം.ഇബ്രാഹിം അധ്യക്ഷനായിരുന്നു. കണ്‍വീനര്‍ പി.എം.മൈതീന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.മുന്‍ എം.എല്‍.എ.ടി.യു.കുരുവിള, നഗരസഭാ ചെയര്‍പേഴ്‌സന്‍ മഞ്ജു സിജു, കെ.പി.ബാബു, പി.പി.ഉതുപ്പാന്‍, ആര്‍.അനില്‍കുമാര്‍, പി.കെ.മൊയ്തു, എം.ജി.രാമചന്ദ്രന്‍, എം.ജി.രാമചന്ദ്രന്‍, സി.എസ്.നാരായണന്‍ നായര്‍, ഷിബു തെക്കുംപുറം, മനോജ് ഇഞ്ചൂര്‍,മനോജ് ഗോപി, അസീസ് റാവുത്തര്‍, എ.ജി.ജോര്‍ജ്ജ്, ഇ.എസ്.കുഞ്ഞു ബാവ, പരീക്കുട്ടി കുന്നത്താന്‍, കെ.ബി.മുഹമ്മദ് ഷാഫി, സി.എം. മീരാന്‍, ജോഷി അറയ്ക്കല്‍, എം.എം.അന്‍സാര്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."