വാരനാട് യുനൈറ്റഡ് സ്പിരിറ്റ്‌സില്‍ ക്രമക്കേട്: അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറും
ചേര്‍ത്തല: വാരനാട് യുനൈറ്റഡ് സ്പിരിറ്റ്‌സ് ആന്റ് യുബി എംപ്ലോയീസ് സംഘത്തില്‍ നടന്ന ക്രമക്കേടുകള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ക്ക് കൈമാറും.
2015- 16 വര്‍ഷം മാത്രം സംഘത്തില്‍ 15 ലക്ഷത്തിലധികം രൂപയുടെ ക്രമക്കേടു നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.ചേര്‍ത്തല സഹകരണ വകുപ്പു ഓഡിറ്റ് വിഭാഗം ഇതില്‍ പ്രാഥമിക റിപ്പോര്‍ട്ട് തയ്യാറാക്കി ജനറല്‍ വിഭാഗത്തിനു സമര്‍പ്പിച്ചു. ബി.എം.എസ്, ഐ.എന്‍.ടി.യു.സി, ജെ.ടി.യു.സി തൊഴിലാളി യൂനിയനുകളാണു ഭരണസമിതിയില്‍.
ഇക്കാര്യത്തില്‍ മറ്റു കാലയളവിലെ പ്രവര്‍ത്തനങ്ങളിലും വിശദമായ അന്വേഷണം വേണമെന്നാണു നിര്‍ദേശിച്ചിരിക്കുന്നത്.റിപ്പോര്‍ട്ട ജോയിന്റ് രജ്‌സ്ട്രാര്‍ക്കു സമര്‍പ്പിച്ചാല്‍ അതു പൊലിസനു കൈമാറി അന്വേഷണത്തിനു വഴിതുറക്കാനാണ് സഹകരണവകുപ്പു ലക്ഷ്യമിടുന്നത്.അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ടാര്‍ക്കു കൈമാറും.
സംഘത്തില്‍ ഓണററി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നയാള്‍ ബി.എം.എസ് അംഗമായിരുന്നു. എന്നാല്‍ ഓറണറി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നയാള്‍ക്ക് നിലവില്‍ ബി.എം.എസുമായി ബന്ധമില്ലെന്നും ഇയാള്‍ കഴിഞ്ഞ നവംമ്പറിയില്‍ യൂനിയന്‍ അംഗത്വം രാജിവച്ചിരുന്നതായി മാക്ഡവല്‍ ആന്റ് എച്ച്.ആര്‍.ബി മസ്ദൂര്‍ സംഘ് പ്രസിഡന്റ് എ.എന്‍ പങ്കജാക്ഷന്‍ പറഞ്ഞു.ബി.എം.സിനൊപ്പം ഭരണ സമിതിയിലുള്ള ഐ.എന്‍.ടി.യു.സിയും ജെ.ടി.യു.സിയും ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.
ജോയിന്റ് രജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ടു സമര്‍പ്പിച്ചാല്‍ വകുപ്പുതലത്തിലും കൂടുതല്‍ വിശദമായ അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."