മധ്യവേനല്‍ അവധി കഴിയുമ്പോള്‍ 40,000 ക്ലാസ് മുറികളില്‍ കമ്പ്യൂട്ടര്‍ സൗകര്യം: മന്ത്രി
ആലപ്പുഴ: ഈ മധ്യവേനല്‍ അവധി കഴിയുമ്പോള്‍ കേരളത്തില്‍ സര്‍ക്കാര്‍ മേഖലയിലെ 40,000 ക്ലാസ് മുറികളില്‍ കമ്പ്യൂട്ടര്‍ സൗകര്യം ഒരുക്കുമെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക് പറഞ്ഞു.
എസ്.എല്‍ പുരം ജി ശ്രീനിവാസമല്ലന്‍ മെമ്മോറിയല്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് സ്‌കൂളിലെ പൂര്‍വ വിദ്യാര്‍ഥി പ്രേംകുമാര്‍ നല്‍കിയ സംഭാവന ഉപയോഗിച്ച് രൂപകല്‍പ്പന ചെയ്ത വിദ്യാലയ സമുച്ചയത്തിന്റെ മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്‌കൂളിനെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ 25 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ ആണ് തയാറായിട്ടുള്ളത്. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ചുകോടി രൂപ മാറ്റിവയ്ക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പ്രശസ്ത ആര്‍ക്കിടെക്ട് ഡോ. ജോത്സ്‌ന റഫേലാണ് പ്ലാന്‍ തയ്യാറാക്കിയത്. സര്‍ക്കാര്‍ പൊതുവിദ്യാലയങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമകരമായ ദൗത്യം ഏറ്റെടുത്തിരിക്കുന്നു. സ്വകാര്യ മേഖലയിലെ സ്‌കൂളുകളിലുള്ളതിനേക്കാള്‍ വളരെക്കൂടുതല്‍ സൗകര്യങ്ങളുള്ള വിദ്യാലയങ്ങളായി പൊതുമേഖലാ സ്‌കൂളുകളെ മാറ്റും. പ്രൈമറി-അപ്പര്‍ പ്രൈമറി സ്‌കൂളുകളിലും മികച്ച കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി എന്നിവ തയാറാക്കും. മിക്ക സ്‌കൂളുകളിലും ഇതിനാവശ്യമായ ഉപകരണങ്ങള്‍ എത്തിച്ചുകഴിഞ്ഞു. പൊതുവിദ്യാലയങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങള്‍ മതേതര മൂല്യബോധമുള്ള തലമുറയെയാണ് സൃഷ്ടിക്കുന്നത്.
പഠനം രസകരവും ഫലപ്രദവുമാക്കാനുള്ള ശ്രമങ്ങളില്‍ അധ്യാപകര്‍ കുടുതല്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. മൊബൈല്‍-കമ്പ്യൂട്ടര്‍ വായനയുടെ കാലത്ത് അതിനുസരിച്ചുള്ള പഠനരീതിയാണ് വേണം.
നാട്ടിന്‍ പുറത്തെ വിദ്യാര്‍ഥികളെ അക്കവും അക്ഷരവും പഠിപ്പിക്കുന്ന ജോലി കുടുംബശ്രീയും സി.ഡി.എസും ഈ മധ്യവേനലവധിക്ക് പദ്ധതിയായിത്തന്നെ ഏറ്റെടുക്കണമെന്ന് മന്ത്രി പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ ആധ്യക്ഷ്യം വഹിച്ചു.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യു, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്‍സ്ട്രക്ഷന്‍സ് ജിമ്മി കെ. ജോസ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ വി. അശോകന്‍, മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. പ്രിയേഷ്‌കുമാര്‍, കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പ്രഭാ മധു, പി. പ്രകാശന്‍, സ്‌കൂള്‍ പ്രധാനാധ്യാപിക റാണി തോമസ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി നൗഷാദ്, പി.ടി.എ. പ്രസിഡന്റ് ഡി. ശ്രീകുമാര്‍, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."