ഇ അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചിച്ചു
ആലപ്പുഴ : മുന്‍ കേന്ദ്രമന്തിയും എം.പിയുമായ ഇ അഹമ്മദിന്റെ നിര്യാണത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും അനുശോചിച്ചു.
കെ.സി വേണുഗോപാല്‍ എം.പി
ഇന്ത്യകണ്ട മികച്ച ഭരണാധികാരിയും പാര്‍ലമെന്റേറിയനുമായിരുന്നു ഇ.അഹമ്മദ് സാഹിബെന്ന് കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ലോക സമൂഹത്തിനു മുന്‍പില്‍ ഇന്ത്യയുടെ മുഖമായിരുന്ന വ്യക്തിത്വമാണ് വിടപറഞ്ഞത്. അദ്ദേഹത്തിന്റെ നിര്യാണം രാജ്യത്തിനും മതേതര രാഷ്ട്രീയ ശക്തികള്‍ക്കും വിലമതിക്കാനാവാത്ത നഷ്ടമാണെന്നും എം..പി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കൊടിക്കുന്നില്‍ സുരേഷ് എം.പി
ഇ അഹമ്മദ് എം.പിയുടെ നിര്യാണത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എം.പി അനുശോചിച്ചു. ദീര്‍ഘകാലം നിയമസഭാംഗമായും, പാര്‍ലമെന്റംഗമായും തെരഞ്ഞെടുക്കപ്പെട്ട ഇ അഹമ്മദ് സംസ്ഥാന മന്ത്രിയായും, കേന്ദ്ര സഹമന്ത്രിയായും കഴിവ് തെളിയിച്ച ഭരണാധികാരിയായിരുന്നു. മത സൗഹാര്‍ദ്ദത്തിന് വേണ്ടി എല്ലാക്കാലത്തും നിലകൊണ്ട നേതാവായിരുന്നു ഇ അഹമ്മദ്.യു.എന്‍ അസംബ്ലിയില്‍ ഇന്ത്യയുടെ പ്രതിനിധിയായി പങ്കെടുത്ത് അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ ശ്രദ്ധേയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അഡ്വ.എം ലിജു
ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ.എം ലിജു അനുശോചനം രേഖപ്പെടുത്തി. ഇന്ത്യന്‍ മതേതരത്വത്തിന്റെ കാവല്‍ ഭടനായിരുന്നു ഇ.അഹമ്മദ്. അന്താരാഷ്ട്രാ വേദികളില്‍ ഇന്‍ഡ്യയുടെ നയങ്ങള്‍ കാര്യപ്രാപ്തിയോടെ അവതരിപ്പിച്ച അദ്ദേഹം കേരളത്തിന്റെ അഭിമാനമായിരുന്നെന്നും അദ്ദേഹം അനുസ്മരിച്ചു. കെ. പി.സി.സി സെക്രട്ടറി മാന്നാര്‍ അബ്ദുല്‍ ലത്തീഫ് അനുശോചിച്ചു.
ജനതാദള്‍ (യു)
ഇ അഹമ്മദിന്റെ നിര്യാണത്തില്‍ ജനതാദള്‍ (യു) സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ക് പി.ഹാരിസ് അനുശോചിച്ചു. നഷ്ടമായത് മാതൃക നേതാവിനെയാണെന്ന് അദ്ദേഹം പറഞ്ഞു. ജനതാദള്‍ (യു) ദേശീയ കൗണ്‍സില്‍ അംഗം നസീര്‍ പുന്നക്കലും അനുശോചിച്ചു.
ജനതാദള്‍(എസ്)
മുസ്്‌ലിംലീഗ് ദേശീയ അധ്യക്ഷനും ലോകസഭാംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ ജനതാദള്‍(എസ്) ജില്ലാ സെക്രട്ടറി ഹസന്‍ എം. പൈങ്ങാമഠം അനുശോചിച്ചു.
എ യഹിയ
ഇ.അഹമ്മദ് സാഹിബിന്റെ നിര്യാണം ഇന്ത്യന്‍ ന്യൂനപക്ഷ സമൂഹത്തിന് തീരാനഷ്ടമാണെന്ന് മുസ്‌ലിംലീഗ് ജില്ലാ വൈസ്. പ്രസിഡന്റ് എ. യഹിയ അനുശോചിച്ചു. രാജ്യത്തെ ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച നേതാവിനെയാണ് നഷ്ടമായതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ഡി.പി.ഐ
ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ എസ്.ഡി.പി.ഐ ജില്ലാ സെക്രട്ടറിയേറ്റ് അനുശോചിച്ചു. ജില്ലാ പ്രസിഡന്റ് കെ.എസ്.ഷാന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.സാലിം,എ.ബി.ഉണ്ണി, നാസര്‍ പുറക്കാട്, സിയാദ് മണ്ണാ മുറി, സംസാരിച്ചു.
കേരള കോണ്‍ഗ്രസ് സെക്യുലര്‍
ആലപ്പുഴ : മുന്‍ കേന്ദ്ര മന്ത്രിയും മുസ്‌ലിം ലീഗ് ദേശീയ നേതാവുമായ ഇ.അഹമ്മദിന്റെ നിര്യാണത്തില്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ ആലപ്പുഴ ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ അനുശോചിച്ചു.
മുസ്‌ലിം ലീഗ് ദേശീയ അധ്യക്ഷന്‍ ഇ. അഹമ്മദിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗം പിരിഞ്ഞു.
യോഗത്തില്‍ ചെയര്‍മാന്‍ തോമസ് ജോസഫ്, വൈസ് ചെയര്‍പേഴ്‌സണ്‍ ബീന കൊച്ചുബാവ, പ്രതിപക്ഷനേതാവ് ഡി. ലക്ഷ്മണന്‍, ഇല്ലിക്കല്‍ കുഞ്ഞുമോന്‍ (കോണ്‍ഗ്രസ്), അഡ്വ. എ. എ. റസാഖ്, എ. എം. നൗഫല്‍ (മുസ്്‌ലിം ലീഗ്, റമീസത്ത് (സി. പി. ഐ), ഹരി (ബി. ജെ. പി), സജീന ഫൈസല്‍ (പി. ഡി. പി) എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."