സഹകരണ മേഖലയുടെ സ്വയംഭരണാവകാശം തകര്‍ക്കാന്‍ അനുവദിക്കില്ല: ധനമന്ത്രി
ചേര്‍ത്തല: സഹകരണ സംഘങ്ങളുടെ സ്വയംഭരണാവകാശം തകര്‍ക്കാനുള്ള നീക്കമാണ് കേന്ദ്രസര്‍ക്കാരിന്റെ ബജറ്റ് നിര്‍ദേശത്തിലുള്ളതെന്നും അതിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിക്കില്ലെന്നും ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. ചേര്‍ത്തല ഗവ. സര്‍വന്റ്‌സ് സഹകരണബാങ്ക് എസ്.എല്‍ പുരം ശാഖ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനാവില്ലെന്ന് കേന്ദ്രത്തിന് ബോധ്യമായി. തുടര്‍ന്നാണ് സ്വയംഭരണം ഇല്ലാതാക്കാനുള്ള നീക്കമെന്നും അദ്ദേഹം പറഞ്ഞു.
ബാങ്ക് പ്രസിഡന്റ് വി .ഷേബു അധ്യക്ഷനായി. സ്‌ട്രോങ്‌റൂം തുറക്കല്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാലും ആദ്യനിക്ഷേപം സ്വീകരിക്കല്‍ കയര്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍. നാസറും നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോള്‍ സോമന്‍ സേഫ് ഡെപ്പോസിറ്റ് ലോക്കര്‍ കീ കൈമാറി. ബാങ്ക് സെക്രട്ടറി പി.എം.പ്രവീണ്‍, ജെ. ജയലാല്‍, എം. ജി .രാജു, കെ. ടി. മാത്യു, എസ്. രാധാകൃഷ്ണന്‍, ജമീല പുരുഷോത്തമന്‍, ഡി. ഹര്‍ഷകുമാര്‍, പി. പ്രസേനന്‍, പി.വി ജോസഫ്, എ.എ ബഷീര്‍, ഡി സുധീഷ്, കെ.വി സന്തോഷ് കുമാര്‍, എം ശശികുമാര്‍, എസ് ധനപാല്‍, സി.വി മനോഹരന്‍, എം സന്തോഷ് കുമാര്‍, പി.ഡി ജോഷി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."