ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ പ്രതിസന്ധിയില്ല; 'കെ.എസ്.ആര്‍.ടി.സിക്ക് ആവശ്യമായ പണം നല്‍കും'
ആലപ്പുഴ : സംസ്ഥാനത്തെ ജീവനക്കാരുടെ ശമ്പള കാര്യത്തില്‍ യാതൊരു പ്രതിസന്ധിയും നിലനില്‍ക്കുന്നില്ലെന്ന് ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഭൂരിപക്ഷ വകുപ്പുകളിലും ശമ്പള വിതരണം പൂര്‍ത്തിയായതായി ഐസക്ക് പറഞ്ഞു. കെ. എസ് .ആര്‍.ടി .സിയില്‍ സമരസാധ്യത ഇല്ല. ശമ്പള നല്‍കാന്‍ ആവശ്യമായ പണം നേരത്തെതന്നെ നല്‍കിയിരുന്നു. ഇനിയും ആവശ്യമെങ്കില്‍ പണം നല്‍കും.
സര്‍ക്കാരിന് സാമ്പത്തിക ഭീഷണി ഇല്ല. നോട്ട് നിരോധനത്തിലുണ്ടായ ദുരിതങ്ങള്‍ മാത്രമാണുളളത്. മറിച്ചുളള പ്രചരണങ്ങള്‍ തെറ്റാണ്. ധനകാര്യ വകുപ്പ് മറ്റ് വകുപ്പുകളോട് ചിറ്റമ്മ നയം തുടരുന്നതായി നടത്തുന്ന പ്രചരണം തെറ്റാണെന്ന് ധനമന്ത്രി പറഞ്ഞു. എന്നാല്‍ സംസ്ഥാനത്തെ ഒരു മന്ത്രിയാണ് ഇത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്ന് സൂചിപ്പിച്ചപ്പോള്‍ അവരുടെ പ്രസംഗങ്ങളില്‍ വന്നു പോകുന്ന വീഴ്ച്ചകളാണതെന്ന് ധനമന്ത്രി പ്രതികരിച്ചു.
കഴിഞ്ഞദിവസം ആലപ്പുഴയില്‍ നടന്ന ആധാരം എഴുത്ത് ജീവനക്കാരുടെ സംസ്ഥാന കണ്‍വെന്‍ഷനില്‍ മന്ത്രി ജി സുധാകരനാണ് അടികൊളളാന്‍ രജിസ്‌ട്രേഷന്‍ വകുപ്പും ക്രഡിറ്റ് വാങ്ങാന്‍ ധനവകുപ്പും എന്ന പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ നടക്കുന്ന സാമ്പത്തിക തിരിമറികളില്‍ ആര്‍ക്കു പങ്കുണ്ടെങ്കിലും മുഖം നോക്കാതെ നടപടിയെടുക്കും.
ആലപ്പുഴയില്‍ നടന്നുവന്നിരുന്ന അന്താരാഷ്ട്ര കയര്‍ മേള ഇനി മുതല്‍ ദേശീയ കയര്‍മേളയായി നടക്കും. എന്നാല്‍ പേരില്‍ മാറ്റം വരുത്തില്ല. നേരത്തെ മേളയില്‍ പങ്കെടുത്ത വിദേശികളെല്ലാം തന്റെ അന്വേഷണത്തില്‍ വ്യാജന്‍മാരായിരുന്നുവെന്ന് തെളിഞ്ഞതിനാലാണ് മേള നടത്താതിരുന്നത്. മേള ഇനി പുതിയ രൂപത്തിലും ഭാവത്തിലും ഒക്ടോബര്‍ മാസത്തില്‍ നടത്തുമെന്ന് തോമസ് ഐസക്ക് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."