എ.സി കനാലിലെ പോളക്കെട്ട്: പ്രദേശവാസികള്‍ രോഗ ഭീഷണിയില്‍
കുട്ടനാട്: സ്വാമിനാഥന്‍ കമ്മീഷന്റ് കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി കോടികള്‍ മുടക്കി എ.സി കനാലിലെ പോളക്കെട്ടുകള്‍ പലതവണ നീക്കം ചെയ്‌തെങ്കിലും പോളക്കെട്ട് ഇപ്പോഴും ജനജീവിതത്തെ ബാധിച്ചിരിക്കുകയാണ്. എ .സി റോഡില്‍ ഒന്നാംകര മുതല്‍ പെരുന്നവരെയുള്ള പതിമൂന്ന് കിലോമീറ്റര്‍ ഭാഗത്താണ് പോളക്കെട്ട് രൂക്ഷമായിരിക്കുന്നത്. പാക്കേജില്‍ ഉള്‍പ്പെടുത്തി നാലു തവണയോളം പോള വാരിയെങ്കിലും ഒരു ഫലവും ഉണ്ടായില്ല. ഇതോടുകളില്‍ നിന്നുമെത്തുന്ന പോള ഇപ്പോള്‍ കനാല്‍ കൈയടക്കി.
ഇതുമൂലം കനാലിന്റ് തീരങ്ങളില്‍ താമസിക്കുന്ന അറുനൂറോളം കുടുംബങ്ങളാണ് രോഗ ഭീഷണിയിലായിരിക്കുന്നത്. എലിപ്പനി, വൈറസ്സ് ബാധപോലെയുള്ള രോഗങ്ങള്‍ പടര്‍ന്നുപിടിക്കുമെന്ന ഭീതിയിലാണ് ഇവര്‍. കൊതുക് ശല്യമൂലം കനാല്‍ തീരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത സ്ഥിതിയാണ്.
ശക്തമായ പോളക്കെട്ടിനിടയില്‍ ഇഴജന്തുക്കളുമുള്ളത് ഇവിടെയുള്ളവരെ ഭീതിയിലാഴ്ത്തുന്നുണ്ട്. കെട്ടികിടക്കുന്ന പോള നീക്കം ചെയ്യണമെന്ന് ആരോട് പറയണമെന്നറിയാതെ വലയുകയാണ് ഇവിടെയുള്ള പാവപ്പെട്ട കുടുംബങ്ങള്‍. പാടശേഖരങ്ങളില്‍ നിന്ന് പമ്പിംഗ് നടത്തി എ.സി കനാലിലേക്ക് വെള്ളംതട്ടുന്നതുമൂലം മാരകരോഗങ്ങള്‍ കെട്ടികിടക്കുന്ന വെള്ളത്തില്‍നിന്നും പിടിപെടുമെന്ന ആശങ്കയിലുമാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."