കല്ലുപാലത്തിന് സമീപമുള്ള ബീവറേജസ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണം: എ.എ ഷുക്കൂര്‍
ആലപ്പുഴ: ബീവറേജസ് കോര്‍പറേഷന്റെ ചുങ്കം റോഡിലെ അനധികൃത നിയമവിരുദ്ധ മദ്യ കച്ചവടം അടച്ചുപൂട്ടുവാന്‍ ജില്ലാ ഭരണകൂടവും, പോലീസും തയ്യാറാകണമെന്ന് മുന്‍ എം.എല്‍.എയും, മുന്‍ ഡി.സി.സി പ്രസിഡന്റുമായ എ.എ ഷുക്കൂര്‍ ആവശ്യപ്പെട്ടു.ഈ അനധികൃത മദ്യകച്ചവടത്തിന് കൂട്ടുനിക്കുന്ന പ്രാദേശിക സി.പി.എം നിലപാട് സംബന്ധിച്ച് പ്രദേശത്തെ എം.എല്‍.എ കൂടിയായ മന്ത്രി ജി.സുധാകരന്‍ പ്രതികരിക്കണമെന്ന് മുന്‍ എം.എല്‍.എആവശ്യപ്പെട്ടു.
ആലപ്പുഴ സൗത്ത് ബ്ലോക്ക് കോൗണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചും, കൂട്ടധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.എ.ഷുക്കൂര്‍.
ആലപ്പുഴ നഗരസഭ കൗണ്‍സില്‍ യോഗം എന്‍.ഒ.സി നല്‍കാതെ നിയമാനുസൃതം എക്‌സൈസ് ലൈസന്‍സ് ഇല്ലാതെ ചുങ്കം റോഡില്‍ അനധികൃത കെട്ടിടത്തില്‍ ബീവറേജസ്സിന്റെ മദ്യഷാപ്പ് പ്രവര്‍ത്തിക്കുന്നത് കണ്ടില്ലെന്നു നടിക്കുന്ന ജില്ലാ ഭരണകൂടത്തിനും മന്ത്രിമാരായ അമ്പലപ്പുഴ, ആലപ്പുഴ നിയമസഭാ അംഗങ്ങള്‍ക്കും നാട്ടില്‍ സമാധാന ജീവിതം ഉറപ്പാക്കണമെന്ന് ആഗ്രഹിക്കുന്നില്ല എന്നും ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ മനസ്സിലാക്കേണ്ടതാണെന്നും ഷുക്കൂര്‍ ചൂണ്ടിക്കാട്ടി.നഗരസഭാ ഉദ്യോഗസ്ഥന്‍മാര്‍ നഗരസഭാ തീരുമാനം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പ്രക്ഷോഭം ശക്തമാക്കുമെന്നും മുന്‍ എം.എല്‍.എ പറഞ്ഞു. ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു,
ഡി.സി.സി ഭാരവാഹികളായ സുനില്‍ ജോര്‍ജ്, ജി.സഞ്ജീവ് ഭട്ട്, കൗണ്‍സിലര്‍മാരായ ഷോളി സിദ്ധകുമാര്‍, എ.എം.നൗഫല്‍, കെ.ആര്‍.ലാല്‍ജി, എന്‍.ഹരികുമാര്‍, ആര്‍.ബേബി, ഷൗക്കത്ത് വെറ്റക്കാരന്‍, നൂറുദ്ദീന്‍ കോയ,ഷജില്‍ ഷെരീഫ്, റ്റി.എ.വാഹിദ്, എം.ബാബു, റനീഷ്, ഷാജിമുസ തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."