ഉത്തര്‍പ്രദേശില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; 3,700 കോടി തട്ടിയ മൂന്നുപേര്‍ അറസ്റ്റില്‍
നോയിഡ: ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി നെറ്റ് വര്‍ക്ക് മാര്‍ക്കറ്റിങ്ങിലൂടെ 3700 കോടിരൂപ തട്ടിച്ച മൂന്നു പേരെ ഉത്തര്‍പ്രദേശ് പൊലിസ് അറസ്റ്റ് ചെയ്തു.
നോയിഡ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത അബ്ലേസ് ഇന്‍ഫോ സൊല്യൂഷന് നടത്തിപ്പുകാരായ അനുഭവ് മിത്തല്‍, ശ്രീധര്‍ പ്രസാദ്, മഹേഷ് ദയാല്‍ എന്നിവരാണ് പിടിയിലായത്.
500 കോടിയിലധികം രൂപ ഇവരില്‍നിന്നു കണ്ടെടുത്തു. വിവിധ രേഖകളും പൊലിസ് പിടിച്ചെടുത്തിട്ടണ്ട്.
socialtrade.biz എന്ന പോര്‍ട്ടലിലൂടെ ഏകദേശം അഞ്ചര ലക്ഷം ആളുകളെ ചേര്‍ത്താണ് തട്ടിപ്പു നടത്തിയത്.
ഒരാളില്‍നിന്ന് 5,750 നും 57,500 നും ഇടയില്‍ തുക ഈടാക്കി കണ്ണിയില്‍ അംഗമാക്കുകയാണ് ചെയ്യുന്നതെന്നു ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് എസ് പി ത്രിവേണി സിങ് പറഞ്ഞു.
2015 ഓഗസ്റ്റിലാണ് ഇവര്‍ നെറ്റ്വര്‍ക്ക് കമ്പനി രൂപീകരിച്ചത്. നാല് ആകര്‍ഷകമായ പാക്കേജുകള്‍ അവതരിപ്പിച്ചാണ് ആളുകളെ ആകര്‍ഷിച്ചിരുന്നത്.
പണം അടച്ചതിനു ശേഷം പോര്‍ട്ടല്‍ പേജ് ലൈക്ക് ചെയ്യാനും കമ്പനി അയച്ചുതരുന്ന ലിങ്ക് ക്ലിക്ക് ചെയ്യാനും ആവശ്യപ്പെടും. ഒരു ക്ലിക്കിനു 5 രൂപയായിരുന്നു വാഗ്ദാനം ചെയ്തത്. എന്നാല്‍ ഇതെല്ലാം വ്യാജമായിരുന്നു എന്നു കണ്ടെത്തുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."