HOME
DETAILS

ജൈവകൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടും

  
backup
May 28 2016 | 00:05 AM

%e0%b4%9c%e0%b5%88%e0%b4%b5%e0%b4%95%e0%b5%83%e0%b4%b7%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%b5%e0%b4%bf%e0%b4%aa%e0%b4%a3%e0%b4%a8%e0%b4%b5%e0%b5%81%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%87

തൃശൂര്‍: ജൈവകൃഷിയും വിപണനവും പ്രോത്സാഹിപ്പിക്കുാന്‍ ലക്ഷ്യമിട്ടുള്ള ബാങ്ക് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ അബാര്‍ഡ് സെന്റര്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനായി അബാര്‍ഡ് നിഷ് മാര്‍ക്കറ്റിങ് ശൃംഖല രൂപവല്‍ക്കരിക്കും. വിത്ത് തൊട്ട് വിപണി വരെയുള്ള കാര്യങ്ങള്‍ സാമ്പത്തികാസൂത്രണത്തോടെ കൂട്ടിയിണക്കി ഓരോ ജൈവ കൃഷിയിടവും ലാഭകരമാക്കുകയും വിഭവങ്ങള്‍ പ്രാദേശിക തലത്തില്‍ ന്യായവിലക്ക് ലഭ്യമാക്കുകയും ചെയ്യും.
ജൂണ്‍ പത്ത് മുതല്‍ തൃശൂര്‍ കോര്‍പറേഷനിലെയും പാണഞ്ചേരി, മാടക്കത്തറ, നടത്തറ, പുത്തൂര്‍ പഞ്ചായത്തുകളിലെയും റസിഡന്‍സ് അസോസിയേഷനുകള്‍ വഴി നിഷ് മാര്‍ക്കറ്റിന്റെ പ്രാഥമിക ശൃംഖല വിപുലപ്പെടുത്തും.
തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലേക്കുള്ള വ്യാപനത്തിന് ജൂണ്‍ 15 നും 300 ജൈവ കര്‍ഷകരെ ഉള്‍പ്പെടുത്തി സംസ്ഥാനതല മാതൃകയ്ക്ക് 30നും തുടക്കം കുറിക്കും. മാര്‍ക്കറ്റിനെയോ ഇടനിലക്കാരെയോ ആശ്രയിക്കാതെ ഓണ്‍ലൈന്‍, നേരിട്ടുള്ള വിപണനം, ബാര്‍ട്ടര്‍ സമ്പ്രദായം എന്നിവയിലൂടെ ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജൈവകൃഷിക്കുള്ള എല്ലാ പ്രോത്സാഹനവും ബേങ്ക് നല്‍കും. മൂന്ന് സെന്റ് സ്ഥലമുള്ളവര്‍ക്ക് പോലും സഹായം ലഭ്യമാകും. അഞ്ച് സെന്റില്‍ വീട് വച്ചവര്‍ക്ക് വീടിന്റെ ടെറസില്‍ കൃഷി ചെയ്യാനും ബേങ്ക് പദ്ധതി വഴി കഴിയും.
കാര്‍ഷിക ജോലികള്‍ക്ക് ആളുകളെയും എത്തിച്ചു നല്‍കും. പദ്ധതിയില്‍ താത്പര്യമുള്ള റസിഡന്‍സ് അസോസിയേഷനുകളും ജൈവ കര്‍ഷക കൂട്ടായ്മകളും ജൂണ്‍ പത്തിന് മുമ്പ് തൃശൂര്‍ ശക്തന്‍ നഗറിലുള്ള അബാര്‍ഡ് സെന്ററില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. വാര്‍ത്താ സമ്മേളനത്തില്‍ കെ ജോര്‍ജ്ജ്, ഹരി ഗോപിനാഥ്, വി.കെ സജീവന്‍, കെ.രാധാകൃഷ്ണന്‍, പ്രിയാമണി എന്നിവര്‍ പങ്കെടുത്തു.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോക്‌സഭാ തെരഞ്ഞെടുപ്പിനിടെ ശ്രീരാമന്റെ പേരില്‍ വോട്ടഭ്യര്‍ഥന; സുരേഷ് ഗോപിക്ക് വക്കീല്‍ നോട്ടീസ്

Kerala
  •  a month ago
No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago