HOME
DETAILS
MAL
ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ചീഫ് സെക്രട്ടറി
backup
February 03 2017 | 07:02 AM
തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ്. ജേക്കബ് തോമസ് തുറമുഖ ഡയരക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ 15 കോടിയുടെ ക്രമക്കേട് നടന്നുവെന്ന റിപ്പോര്‍ട്ടിലാണ് നിര്‍ദ്ദേശം.
സംഭവത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്നും അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ ജേക്കബ് തോമസിനെ തല്ക്കാലം മാറ്റിനിര്‍ത്തണമെന്നും ചീഫ് സെക്രട്ടറി ശിപാര്‍ശ ചെയ്തു.
ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാം നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."