നീലേശ്വരത്തെ സി.പി.എം എല്‍.സികള്‍ ഇന്നു വിഭജിക്കും
നീലേശ്വരം: സി.പി.എം നീലേശ്വരം ഏരിയാ കമ്മിറ്റിക്കു കീഴില്‍ നീലേശ്വരം നഗരസഭാ പരിധിയിലുള്ള ലോക്കല്‍ കമ്മിറ്റികള്‍ ഇന്നു വിഭജിക്കും. നിലവില്‍ പേരോല്‍, നീലേശ്വരം, നീലേശ്വരം-പള്ളിക്കര എന്നിങ്ങനെ മൂന്നു ലോക്കലുകളാണുള്ളത്. ഇവ വിഭജിച്ചു നീലേശ്വരം, നീലേശ്വരം സെന്റര്‍, നീലേശ്വരം വെസ്റ്റ്, പേരോല്‍, പേരോല്‍ ഈസ്റ്റ് എന്നീ പേരുകളിലാണു പുതിയ കമ്മിറ്റികള്‍ രൂപം കൊള്ളുന്നത്.
നീലേശ്വരത്ത് ഏരിയാ കമ്മിറ്റി അംഗം കെ രാഘവന് സെക്രട്ടറി ആയേക്കും. സെന്ററില്‍ സി.ഐ.ടി.യു നേതാവ് കെ ഉണ്ണിനായര് സെക്രട്ടറി ആകും. വെസ്റ്റില്‍ ഏരിയാ കമ്മിറ്റി അംഗം കൊട്ടറ വാസുദേവിനും പേരോല്‍ ഈസ്റ്റില്‍ കെ.വി കുഞ്ഞികൃഷ്ണനുമാണ് സാധ്യത. പേരോലില്‍ നിലവിലുള്ള സെക്രട്ടറി കണ്ണോത്ത് രവി തുടരും.
ഇന്നു ഉച്ചയ്ക്ക് 12 നു വിവിധ സ്ഥലങ്ങളില്‍ നിലവിലുള്ള മൂന്നു ലോക്കല്‍ കമ്മിറ്റികളും ചേര്‍ന്നു വിഭജനം പൂര്‍ത്തിയാക്കും. വൈകീട്ട് മൂന്നിനു ശ്രീവത്സം ഓഡിറ്റോറിയത്തില്‍ വിഭജന കണ്വന്ഷന് നടക്കും. ജില്ലാ സെക്രട്ടറി കെ.പി സതീഷ്ചന്ദ്രനുള്പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."