കെ.ആര്.എസ്.എം.എ അവകാശ സംരക്ഷണ ജാഥ പ്രയാണമാരംഭിച്ചു
കാസര്‍കോട്: അംഗീകൃത വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികളുടെ അവകാശങ്ങള്‍ നിഷേധിക്കരുതെന്നാവശ്യപ്പെട്ടു കേരള റകഗനൈസ്ഡ് സ്കൂള്‍ മാനേജ്മെന്റ് അസോസിയേഷന് സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന അവകാശ സംരക്ഷണ ജാഥ കാസര്‍കോടുനിന്നു പ്രയാണമാരംഭിച്ചു. മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച പരിപാടി സംസ്ഥാന പ്രസിഡന്റ് വി.കെ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു. മാറി വരുന്ന സര്‍ക്കാരുകള്‍ അംഗീകാരമില്ലാത്ത സ്ഥാപനങ്ങള്‍ക്കു അനര്‍ഹമായ ആനുകൂല്യങ്ങള്‍ അനുവദിച്ച് അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി കെ.കെ ഷാജഹാന് അധ്യക്ഷനായി. വിവിധ ജില്ലകളിലെ സ്വീകരണത്തിനു ശേഷം വാഹന ജാഥ 13നു തിരുവന ന്തപുരത്തു സമാപിക്കും. രാഘവ ചേരാള്‍, പി മുജീബ്, ആര്.എം ബഷീര്‍, എന്‍ സജീവന്, കെ.വി മൂസക്കുട്ടി, രഘുനാഥ ഷേണായ്, സുലൈമാന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."