ജനശ്രീ സുസ്ഥിര മിഷനില്‍ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം തുടരും: എം.എം ഹസന്
കാസര്‍കോട്: സുസ്ഥിര വികസനം ദൗത്യമാക്കിയ ജനശ്രീ സുസ്ഥിര മിഷനില്‍ പ്രതിബദ്ധതയോടെയുള്ള പ്രവര്‍ത്തനം കൂടുതല്‍ സജീവമായി തുടരുമെന്നു ജനശ്രീ മിഷന് കേന്ദ്ര കമ്മിറ്റി ചെയര്മാന് എം.എം ഹസന്. ജനശ്രീയുടെ ദശവല്സരാഘോഷ പരിപാടി കാസര്‍കോട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനശ്രീ മിഷന് ബ്ലോക്ക് ചെയര്മാന് അച്ചേരി ബാലകൃഷ്ണന് അധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി കെ നീലകണ്ഠന്, നിര്‍വാഹക സമിതി അംഗം ബാലകൃഷ്ണ വോര്‍കുഡലു, എം കുഞ്ഞമ്പു നമ്പ്യാര്‍, കല്ലഗ ചന്ദ്രശേഖര റാവു, സൈമണ്‍ പള്ളത്ത്കുഴി, ബ്ലോക്ക് പ്രസിഡന്റുമാരായ കെ.പി കുമാരന് നായര്‍, കെ വാരിജാക്ഷന്‍, ചെക്കോട് ബാലകൃഷ്ണന് നായര്‍, ചന്തുക്കുട്ടി പൊഴുതല, മഡിയന്‍ ഉണ്ണികൃഷ്ണന്, വി.കെ കരുണാകരന്, കെ സുധര്‍മ്മ, ബിനോയ്, കെ പി ബലരാമന് നായര്‍, കുഞ്ഞികൃഷ്ണന് നായര്‍ കാട്ടുകൊച്ചി, എം പുരുഷോത്തമന് നായര്‍, ബി ഭാസ്കരന്, പി കെ സുബൈദ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."