HOME
DETAILS
MAL
53 ദിവസത്തിനു ശേഷം യു.പി സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു
backup
February 03 2017 | 09:02 AM
ജിദ്ദ: കഴിഞ്ഞ ഡിസംബര്‍ എട്ടിനു ജോര്‍ദാന്‍ റോഡില്‍ ആസ്ട്രാ ഫാമിനടുത്തുവെച്ചു വാഹനമിടിച്ചു മരണപ്പെട്ട യു.പി ലക്നോവ് സ്വദേശി സതീഷ് കിഷ് വാ (25)യുടെ മൃതദേഹം 53 ദിവസത്തിനു ശേഷം നാട്ടിലെത്തിച്ചു. സഊദി എയര്‍ലെന്‍സിലാണ് മൃതദേഹം കൊണ്ടുപോയത്. സ്സ്പോണ്സറും വാഹനത്തിന്റെ സ്വദേശി പൗരനായ ഉടമയും സഹകരിക്കാഞ്ഞതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നത് വൈകാനിടയാക്കിയത്.
് ട്രാഫിക് വിഭാഗം മേധാവി ക്യാപ്റ്റന്‍ അബ്ദുല്ല മാസ്സ് തബുക്കിന്റെ ജീവകാരുണ്യ വിഭാഗം കണ്‍വീനറുടെ ഇടപെടലാണ് പിന്നീട് കാര്യങ്ങള്‍ സുഗമമാക്കിയത്. അദ്ദേഹംകോണ്സുലേറ്റ് വെല്‍ഫെയര്‍ മെമ്പറുമായി നേരിട്ട് ബന്ധപ്പെടുകയും മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കണമെന്ന് നിര്‍ദേശിക്കുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."