മുഖ്യശില്‍പിയുടെ ഓര്‍മകള്‍ പങ്കുവച്ച് കാംപസില്‍ അവര്‍ ഒത്തുചേര്‍ന്നു
പെരിന്തല്‍മണ്ണ: അലിഗഢ് മലപ്പുറം സെന്റര്‍ മുഖ്യശില്‍പിയുടെ ഓര്‍മകള്‍ പങ്കുവച്ച് അവര്‍ ഒത്തുചേര്‍ന്നു. അലീഗഢ് മുസ്‌ലിം സര്‍വകലാശാല മലപ്പുറം കേന്ദ്രത്തിന് മുഖ്യകാര്‍മികത്വം വഹിച്ച ഇ അഹ്മദിന്റെ വിയോഗത്തില്‍ അനുശോചിക്കാനാണ് പെരിന്തല്‍മണ്ണയിലെ മലപ്പുറം സെന്ററില്‍ അനുസ്മരണ യോഗം ചേര്‍ന്നത്.
അലീഗഢ് മുസ്‌ലിം സര്‍വകലാശാലയുടെ സെന്റര്‍ മലപ്പുറത്ത് സ്ഥാപിക്കുന്നതില്‍ മാനവിക വിഭവശേഷി മന്ത്രിയായ കാലത്ത് അഹമ്മദ് നിര്‍ണായക പങ്ക് വഹിച്ചുവെന്നും മലപ്പുറത്ത് നിന്നും ലോകത്തോളം ഉയര്‍ന്ന രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനും ജനപ്രതിനിധിയുമായിരുന്നു അദ്ദേഹമെന്നും യോഗം അനുസ്മരിച്ചു. കേന്ദ്രം ഡയറക്ടര്‍ പ്രൊഫ. എ നുജൂം മുഖ്യപ്രഭാഷണം നടത്തി.
കണ്ണൂരില്‍ നിന്നാരംഭിച്ച് ലോകതലത്തിലേയ്ക്ക് വളര്‍ന്ന് വികസിച്ച, നേതൃശേഷി കൊണ്ട് ഇന്ത്യന്‍ മതേതരത്വത്തിന്റെ മഹത്വം വിളംബരം ചെയ്യുന്ന രാഷ്ട്രീയ വ്യക്തിത്വമായി ഇ അഹ്മ്മദിന് മാറാന്‍ സാധിച്ചിരുന്നുവെന്ന്് അദ്ദേഹം അനുസ്മരിച്ചു. ഡോ. കെ. മുഹമ്മദ് ബഷീര്‍, ഷാനവാസ് അഹ്മദ് മാലിക്, സയ്യിദ് അഹ്മദ് സാദ്, ഡോ. സയ്യിദ് ഹയാത്ത് ബാഷ, ഡോ. ഹംസ, ഹാരിസ് സി, കെ.ടി അഫ്‌സല്‍ അലി, പി.സി നൗഷിക്, മുഹമ്മദ് കോയ അംജദ്, റംഷ തന്‍വീര്‍, മുഹമ്മദ് റുഷ്ദം ഹുസൈന്‍, കെ.ടി ഫൈസല്‍ അമീന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."