കരിപ്പൂരിന്റെ വികസനത്തിനും ഹജ്ജ് സര്‍വിസിനും മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച ജനകീയ പ്രതിനിധി
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ വികസനത്തിനും ഹജ്ജ് വിമാന സര്‍വിസിനും മുന്നില്‍ നിന്ന് നയിച്ച പാര്‍ലമെന്റേറിയനും രാഷ്ട്രീയ നേതാവുമായിരുന്നു ഇ അഹമ്മദ്. വിമാനത്താവളം ഉള്‍പ്പെടുന്ന മണ്ഡലത്തിന്റെ പ്രതിനിധി കൂടിയായ അദ്ദേഹം കരിപ്പൂരിനോട് അധികൃതര്‍ കാണിക്കുന്ന അവഗണനക്കെതിരേയായിരുന്നു എന്നും ശബ്ദിച്ചത്. കരിപ്പൂരിന്റെ വികസനത്തിന് അത് നാഴികകല്ലാവുകയും ചെയ്തു.
1998 മുതല്‍ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ഉപദേശകസമിതി അധ്യക്ഷനാണ് ഇ അഹമ്മദ്. 1988ല്‍ വിമാനങ്ങള്‍ വന്നിറങ്ങിയ കരിപ്പൂരില്‍ നിന്ന് ഗള്‍ഫിലേക്ക് സര്‍വിസ് ആരംഭിക്കാന്‍ മുന്‍കൈയെടുത്തതും അഹമ്മദായിരുന്നു.1992ല്‍ എയര്‍ ഇന്ത്യയുടേയും ഇന്ത്യന്‍ എയര്‍ലെന്‍സിന്റയും സംയക്ത സര്‍വിസ് ആരംഭിക്കുന്നത് ഇതുവഴിയാണ്. ഇന്ത്യയില്‍ ഇരുവിമാന കമ്പനികളുടേയും സംയുക്ത സര്‍വിസ് ആരംഭിക്കുന്നത് കരിപ്പൂരില്‍ നിന്നായിരുന്നു. കരിപ്പൂരിന്റെ റണ്‍വെ നീളം 6,000 അടിയില്‍ നിന്ന് 9,000 അടിയാക്കി ഉയര്‍ത്തുന്നതിനും ഇതിനായി ഫണ്ട് കണ്ടെത്തുന്നതിനും അഹമ്മദ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.റണ്‍വെയുടെ നീളക്കുറവു മൂലം വിദേശ സര്‍വ്വീസുകള്‍ ആരംഭിക്കനായിരുന്നില്ല.ഇതിനായി ഫണ്ട് കണ്ടെത്തുന്നതിനായി ഹഡ് കോയില്‍ വായ്പ എടുക്കാന്‍ ശ്രമിച്ചതും, സാമ്പത്തിക കാര്യങ്ങള്‍ക്കായി മിയാഡ്‌സ്,മെഡാക്,കമ്മറ്റികള്‍ രീപീകരിച്ചകതിനും പിന്നിലും അദ്ദേഹമായിരുന്നു.
കരിപ്പൂര്‍ റണ്‍വെയില്‍ ലോകത്തിലെ വലിയ വിമാനങ്ങളിലൊന്നായ ബോയിഗ് 747 വിമാനം സര്‍വ്വീസിന് പ്രത്യേക അനുമതി വാങ്ങിയതും അദ്ദേഹത്തിന്റെ കാലത്താണ്. ഇ അഹമ്മദും അന്നത്തെ എയര്‍പോര്‍ട്ട് ഡയറക്ടറും എയര്‍ഇന്ത്യ മാനേജറുമായിരുന്നു കരിപ്പൂര്‍ റണ്‍വെയില്‍ വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ കാരണക്കാരായത്.
മന്ത്രി ഷാനവാസ് ഹുസൈനോട് ഇക്കര്യത്തില്‍ അന്തിമ തീരുമാനം വേണമെന്ന് ശഠിച്ച അഹമ്മദ് പിന്നീട് ആദ്യ ഹജ്ജ് വിമാനം ഫഌഗ് ഓഫ് ചെയ്യാന്‍ കേന്ദ്രമന്ത്രിയെ കരിപ്പൂരില്‍ ക്ഷണിച്ചു വരുത്തുകയും ചെയ്തു. രാത്രികാലത്ത് സര്‍വിസില്ലാതിരുന്ന കരിപ്പൂരില്‍ ഡി.ജി.സി.എ ലീഡിങ് ലൈറ്റുകള്‍ സ്ഥാപിക്കാന്‍ ഉപാധി വച്ചപ്പോഴും അതിനു മുന്നിട്ടിറങ്ങിയത് അദ്ദേഹമായിരുന്നു.
2006ലാണ് കരിപ്പൂരിന് അന്താരാഷ്ട്ര അനുമതി ലഭിച്ചത്. 2015ല്‍ നവീകരണത്തിനായി റണ്‍വെ അടച്ചപ്പോള്‍ വലിയ വിമാനങ്ങള്‍ പിന്‍വലിച്ചതിനേയും അഹമ്മദ് ചോദ്യം ചെയ്തിരുന്നു.റണ്‍വെ നവീകരണം പൂര്‍ത്തിയാക്കിയിട്ടും വലിയ വിമാനങ്ങളും,ഹജ്ജ് വിമാനങ്ങളും ഇറങ്ങാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിലും,വകുപ്പ് മന്ത്രിമാരോടും ആവശ്യപ്പെട്ട് ഇ.അഹമ്മദ് മുന്‍നിരയിലുണ്ടായിരുന്നു.
ഇന്ത്യക്കുളള ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കുന്നതില്‍ ഇ.അഹമ്മദിന്റെ സ്വാധീനം ഏറെ വലുതാണ്.2004വരെ ഇന്ത്യന്‍ ഹജ്ജ് ക്വാട്ട 74,000 മാത്രമായിരുന്നു.സഉദി ഭരണകൂടവുമായി അടുത്ത് ബന്ധം സ്ഥാപിച്ച ഇ.അഹമ്മദ് ഹജ്ജ് ക്വാട്ട വര്‍ധനവിനായി പരിശ്രമിച്ചതോടെയാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട ഘട്ടംഘട്ടമായി വര്‍ധിച്ചത്.സഉദിയിലെ മക്കയില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 2013മുതല്‍ ഹജ്ജ് ക്വാട്ട 20 ശതമാനം കുറച്ചപ്പോഴും അഹമ്മദിന്റെ ഇടപെടലുണ്ടായി.ഈ വര്‍ഷം മുതല്‍ 1,70,000 മാണ് ഇന്ത്യയുടെ ഹജ്ജ് ക്വാട്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."